77കാരിയെ റിക്ഷക്കാരന്‍ മാനഭംഗപ്പെടുത്തി
ദില്ലി: സ്ത്രീകളെ സംബന്ധിച്ച് അരക്ഷിത നഗരമെന്നചീത്തപ്പേര് ദില്ലിയ്ക്ക് മാറ്റാനേ കഴിയുന്നില്ല. ദിനംപ്രതി ഇവിടെനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണം കൂടുകയാണ്.
എഴുപത്തിയേഴു വയസ്സുള്ള സ്ത്രീയെ ഒരു സൈക്കിള്‍ റിക്ഷക്കാരന്‍ ബലാല്‍സംഗം ചെയ്തതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കട്ജു മാര്‍ഗ് പൊലീസ് സ്റ്റേഷന് സമീപത്തുവച്ചാണ് നാടിന്റെ നാണക്കേട് ഇരട്ടിപ്പിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്.
മാനഭംഗത്തിന് ഇരയായി അവശനിയയില്‍ റോഡില്‍ കിടക്കുന്ന സ്ത്രീയെ ഞായറാഴ്ച രാവിലെ ഒരു വഴിപോക്കനാണ് കണ്ടെത്തിയത്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇവര്‍ മുന്‍നഗരാസൂത്രകന്റെ ഭാര്യയാണ്. സംഭവത്തിലെ പ്രതി ഒരു റിക്ഷക്കാരനാണെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സൈക്കിള്‍ റിക്ഷക്കാരനാണ് ഉപദ്രവിച്ചതെന്ന് സ്ത്രീയുടെ മൊഴി പ്രകാരം. പ്രദേശത്തെ നൂറോളം സൈക്കിള്‍ റിക്ഷാക്കാരെ പോലീസ് ചോദ്യംചെയ്തു.
രോഹിണി സെക്ടര്‍ 15ലെ സഹോദരിയുടെ അടുത്ത് പോയതായിരുന്നു ഈ സ്ത്രീ. സൈക്കിള്‍ റിക്ഷയിലാണ് ഇവര്‍ തിരികെ വീട്ടിലേക്ക് പോന്നത്. യാത്രക്കിടെ റിക്ഷാക്കാരന്‍ പെട്ടെന്ന് മറ്റൊരു വഴിക്ക് വണ്ടി തിരിച്ചുവിടുകയും സ്ത്രീയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു.
ഇതോടെ കൂലിയായി കൂടുതല്‍ പണം നല്‍കാമെന്ന് സ്ത്രീ പറഞ്ഞു. എന്നാല്‍, ഒരു ഇഷ്ടികയെടുത്ത് സ്ത്രീയെ ഇയാള്‍ മര്‍ദിക്കുകയും രാസവസ്തു മണപ്പിച്ച് മയക്കുകയും ചെയ്യുകയായിരുന്നുവത്രേ.
തുടര്‍ന്ന് അര്‍ധബോധാവസ്ഥയിലായ സ്ത്രീയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. രാത്രി ഒമ്പതരയായിട്ടും വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഇവരുടെ ആണ്‍മക്കള്‍ അന്വേഷണം തുടങ്ങി. കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് രാത്രി വൈകിയാണ് ഇവര്‍ പോലീസില്‍ വിവരമറിയിച്ചത്.












Click it and Unblock the Notifications