കോഴിക്കോട്: 1996ല്‍ രണ്ടു പെണ്‍കുട്ടികള്‍ കോഴിക്കോട്ട് മരിച്ച സംഭവത്തില്‍ മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഹര്‍ജി കോഴിക്കോട്ട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.
സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വ്യക്തമാക്കുന്ന സിഡിയും കോടതിയില്‍ സമര്‍പ്പിച്ചു. കുഞ്ഞാലിക്കുട്ടിയുടെ സംഭാഷണമടങ്ങുന്ന സിഡിയാണ് കോടതിയില്‍ ഹാജരാക്കിയത്.
ഐസ്‌ക്രീം പെണ്‍വാണിഭക്കേസിന് തൊട്ടുമുമ്പെയുണ്ടായ പെണ്‍കുട്ടികളുടെ ആത്മഹത്യ അന്ന് വന്‍വിവാദമായിരുന്നു. രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് കേസ് ഒതുക്കിയെന്നും അന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
) A local resident Thursday moved a court here demanding a fresh probe into the death of two teenaged girls close to a railway track near here in 1996, claiming the incident was linked to the city's ice cream parlour sex scandal.