Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തുടനീളം വിഎസ് അനുകൂല വികാരം

VS poster
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധി്ച്ചതില്‍ പ്രതിഷേധിച്ച് നാടുനീളെ പ്രതിഷേധം ഇരമ്പുന്നു.

കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളിലാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. സെക്രട്ടേറിയറ്റിന്റെ തീരുമാനം പുറത്തുവന്ന് മിനിട്ടുകള്‍ക്കകം ജില്ലയില്‍ പലയിടത്തും പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും പ്രകടനംനടത്തി.

വിഎസിന്റെ ജന്മനാടായ ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിഎസ് അനുകൂല പ്രകടനങ്ങള്‍ നടന്നു. വിഎസിന്റെ വീടിന്റെ പരിസരത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കടുത്ത പരാമര്‍ശമുള്ള പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തോട്ടപ്പള്ളിയില്‍ ബുധനാഴ്ച രാത്രിതന്നെ വിഎസ് അനുകൂല പ്രകടനം നടന്നു. പറവൂരില്‍ പന്തം കൊളുത്തി പ്രകടനവും നടന്നിട്ടുണ്ട്.

സ്ത്രീകളടക്കം നൂറോളം പേര്‍ വി.എസ്സിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി റോഡിലിറങ്ങി. വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍ എന്നിവരുടെ പേരുകളുമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ വിഎസിന് പിന്തുണ പ്രഖ്യാപിക്കുന്നവയാണ്.

വി.എസ്സിന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കായംകുളത്ത് ഒരു കേന്ദ്രത്തിലും പ്രതിഷേധമോ പ്രകടനമോ ഉണ്ടാകരുതെന്ന് സിപിഎം ഏരിയാ കമ്മിറ്റിയുടെ വിലക്കു ലംഘിച്ച് കായംകുളത്ത് വിഎസ് അനുകൂലികള്‍ പ്രകടനം നടത്തിയിട്ടുണ്ട്.

ദേവികുളങ്ങര പഞ്ചായത്തിലെ വടക്കേ ആഞ്ഞിലിമൂട്ടില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ അമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. വി.എസ്സിന് സീറ്റ് നിഷേധിച്ചത് കണ്ണൂര്‍ ലോബിയാണെന്നാരോപിച്ച് പ്രതീകാത്മകമായി പ്രവര്‍ത്തകര്‍ കണ്ണൂര്‍ ലോബിയുടെ കോലവും കത്തിച്ചു.

കാസര്‍ക്കോട്ടെ മടിക്കൈയില്‍ പ്രകോപനപരമായ പ്രകടനമാണ് നടന്നത്. എല്ലായിടത്തും പിണറായിയ്‌ക്കെതിരെയുള്ള വികാരം കനക്കുകയാണ്. മുഹമ്മ പുല്ലമ്പാറയില്‍ രാത്രി 10 മണിയോടെ വി.എസ് അനുകൂല പ്രകടനം നടന്നു. കഴിഞ്ഞതവണ വി.എസ്സിന് സീറ്റ് നിഷേധിച്ചപ്പോള്‍ പുല്ലമ്പാറയില്‍ പാര്‍ട്ടി വിലക്കു ലംഘിച്ച് പ്രകടനം നടത്തിയവരെ സിപിഎം ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടിരുന്നു.

വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ചന്ദ്രന്റെ വീടാക്രമണംവരെ നടന്നതാണ്. അന്ന് പ്രകടനം നടത്തിയ നിരവധിപേര്‍ക്ക് മര്‍ദനമേറ്റു.

പൊതുവേ ഔദ്യോഗിക പക്ഷത്തിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന കണ്ണൂരിലും വിഎസ് അനുകൂല വികാരം ശക്തമാണ്. കാസര്‍ക്കോട് ജില്ലയിലെ വിവിധ വിഎസ് അനുകൂല പ്രകടനം നടന്നു. നേതാക്കളുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായ മടിക്കൈയില്‍ മാത്രം പത്തിടങ്ങളിലാണ് പ്രകടനം നടന്നത്. രക്തസാക്ഷി ഗ്രാമമായ കയ്യൂര്‍ തായലിലും വി.എസ്. അനുകൂലപ്രകടനം ഉണ്ടായി.

എല്ലാപ്രകടനങ്ങളിലും പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി പാര്‍ട്ടി പതാകകള്‍ കൈയിലേന്തിയാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പതാകകള്‍ ഏന്തി നടത്തിയ പ്രകടനത്തില്‍ അണിനിരന്ന പ്രവര്‍ത്തകരും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+