Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: 2011ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 19 ശനിയഴ്ച പുറത്തിറക്കി.

2011 ഏപ്രില്‍ 13 ന് സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 26 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. 28 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30 ആണ്.

കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ 2.3 കോടി വോട്ടര്‍മാരാണുള്ളത്. 140 മണ്ഡലങ്ങളിലായി 20758 പോളിങ് സ്റ്റേഷനുകളാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി കേന്ദ്ര ഭരണപ്രദേശത്തും പൂര്‍ണമായും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രമുപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് ഒന്നുമുതല്‍ തന്നെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞു.

ആദ്യ ദിവസം പത്രികകള്‍ അഞ്ച്

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ അഞ്ച് നാമനിര്‍ദ്ദേശ പത്രികകളും സ്വീകരിച്ച് തുടങ്ങി. ശമിയാഴ്ച കേരളത്തിലെങ്ങുമായി അഞ്ചുപേരാണ് പത്രിക സമര്‍പ്പിച്ചത്.

തിരുവനന്തപുരത്ത് രണ്ടും കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ ഓരോന്നും പത്രികകളാണ് ആദ്യദിനം സമര്‍പ്പിക്കപ്പെട്ടത്. നാലു ജില്ലകളില്‍ തൃശ്ശൂരിലൊഴികെ എല്ലായിടത്തും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥികളാണ് പത്രികകള്‍ നല്‍കിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ പി.എസ്.ഗോപകുമാര്‍, അരുവിക്കര മണ്ഡലത്തില്‍ എസ്.ശ്രീകുമാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വി.വേണുഗോപാല്‍, കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ആന്‍റണി വില്‍സണ്‍ എന്നിവരാണ് ആദ്യദിനത്തില്‍ പത്രിക സമര്‍പ്പിച്ച എസ്.യു.സി.ഐ സ്ഥാനാര്‍ഥികള്‍. തൃശ്ശൂര്‍ ജില്ലയിലെ കൈപ്പമംഗലം നിയോജക മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്‍ ആദ്യദിനം പത്രിക സമര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+