Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിബിയക്ക് മേല്‍ വ്യോമയുദ്ധം

Missiles and jets fire on Libya
ട്രിപ്പോളി : ലിബിയയില്‍ കേണല്‍ ഗദ്ദാഫിയുടെ സൈന്യത്തിനെതിരെ സഖ്യസേന ആക്രമണം തുടങ്ങി. ശനിയാഴ്ച രാത്രി ഫ്രഞ്ച് യുദ്ധവിമാനമാണ് ആദ്യ ആക്രമണം നടത്തിയത്. ലിബിയയുടെ ഒരു സൈനിക വാഹനത്തിനുനേര്‍ക്കായിരുന്നു ആദ്യ ആക്രമണം.

ലിബിയയില്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ ആവശ്യം പാടെ തള്ളിയ സഹാചര്യത്തിലാണ് ഗദ്ദാഫിയുടെ സേനയ്‌ക്കെതിരെ പാശ്ചാത്യസഖ്യം നടപടി ആരംഭിച്ചത്.

ലിബിയയുടെ വ്യോമമേഖലയില്‍ എത്തിയ ഫ്രാന്‍സിന്റെ യുദ്ധവിമാനങ്ങള്‍ ബെന്‍ഗാസിയില്‍ ലിബിയയുടെ നാല് സൈനിക ടാങ്കുകള്‍ക്ക് നേരേ വെടിവെപ്പ് നടത്തി. നാല് ടാങ്കുകള്‍ തകര്‍ത്തതായി ഫ്രാന്‍സ് അവകാശപ്പെട്ടു. ബ്രിട്ടീഷ് സേനയും ലിബിയയില്‍ സൈനിക നടപടി തുടങ്ങിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു.

ഗദ്ദാഫി സേനയ്‌ക്കെതിരെ സഖ്യരാഷ്ട്രങ്ങള്‍ നടപടിക്ക് സജ്ജമായെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ജനങ്ങള്‍ക്കെതിരെയുള്ള അക്രമം നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതം കടുത്തതാകുമെന്നുംം അദ്ദേഹം മുന്നറിയിപ്പ് നല്കി.

ലിബിയന്‍ സേനയ്‌ക്കെതിരെ ആക്രമണത്തിന് വ്യാഴാഴ്ച യു.എന്‍ രക്ഷാസമിതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെ ഗദ്ദാഫി വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ലിബിയന്‍ സേന വെടിനിറുത്തിയില്ലെന്നുമാത്രമല്ല, ആക്രമണം തുടരുകയാണ് ചെയ്തത് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേ സമയം പാശ്ചാത്യരാജ്യങ്ങളുടെ വ്യോമാക്രമണത്തെ റഷ്യ അപലപിച്ചിട്ടുണ്ട്. ഇരുവിഭാഗവും അക്രമം ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+