വിഎസിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല: കാരാട്ട്

തീരുമാനം സംസ്ഥാനഘടകം കൈക്കൊള്ളണമെന്നത് കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം താന്‍തന്നെ വ്യക്തമാക്കിയതാണെന്നും കാരാട്ട് പറഞ്ഞു.വ്യാഴാഴ്ച ദില്ലി പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കമ്മിറ്റികളും സംസ്ഥാന സമിതിയും ചേര്‍ന്നശേഷം വിഎസിന്റെ സ്ഥാനാര്‍ഥിത്വം സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. ഇതില്‍ ഞാന്‍ ഇടപെട്ടുവെന്നു പറയുന്നതു ശരിയല്ല. പിബിക്ക് ഉത്തരം നല്‍കാന്‍ ചുമതലയുള്ളയാളാണു ജനറല്‍ സെക്രട്ടറി. ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് അതിന്റേതായ ആധികാരികതയുണ്ട്. കേരളത്തില്‍ നടന്ന പ്രകടനങ്ങള്‍ കാരണമല്ല വിഎസിന് സ്ഥാനാര്‍ത്തിത്വം നല്‍കിയത്. അത് പാര്‍ട്ടി തീരുമാനമാണ്.
2006ലെ നാടകം ആവര്‍ത്തിക്കാതിരിക്കാനാണ് വി. എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം കേരളത്തില്‍ തീരുമാനിച്ചാല്‍ മതിയെന്നു പൊളിറ്റ്ബ്യൂറോ തീരുമാനിച്ചത്. വിഎസിനെ പിബിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതും പിന്നീടു പുറത്താക്കിയതും സംഘടനാപരമായ അച്ചടക്ക നടപടികളാണെന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്നും കാരാട്ട് പറഞ്ഞു.
വിഎസ് പാര്‍ട്ടിയുടെ സമുന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയിലെ അംഗമാണ്. പിബി എക്‌സിക്യൂട്ടീവ് സമിതിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടിയും തിരഞ്ഞെടുപ്പു രാഷ്ട്രീയവും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല- കാരാട്ട് പറഞ്ഞു.
കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പിനുശേഷമുള്ള നേതൃത്വത്തെക്കുറിച്ച് അപ്പോള്‍ മാത്രമേ തീരുമാനിക്കുകയുള്ളു. ഇപ്പോള്‍, വിഎസും ബുദ്ധദേവ് ഭട്ടാചാര്യയും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നാണു തീരുമാനം. കേരളത്തിലും ബംഗാളിലും ഇടതുമുന്നണി ഭരണം തുടര്‍ന്നുകൊണ്ടുപോകാനാണു ശ്രമം.വിഭാഗീയത കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ദോഷം ചെയ്യുമോയെന്ന ചോദ്യത്തിന്, 2006ല്‍ ദോഷം ചെയ്തില്ലല്ലോ എന്നായിരുന്നു കാരാട്ടിന്റെ മറുപടി.
തിരഞ്ഞെടുപ്പിനു രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിന്, വിരമിക്കുന്നതിനെക്കുറിച്ചാണു താന്‍ ആലോചിക്കുന്നതെന്നായിരുന്നു കാരാട്ടിന്റെ മറുപടി. എന്നാല്‍, തലമുടി നരച്ചു എന്നതുകൊണ്ടു പാര്‍ട്ടിയിലുള്ളവരെല്ലാം വൃദ്ധന്‍മാരായെന്ന് അര്‍ഥമില്ലെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications