കോപ്റ്റര്‍ ഉപയോഗം കോണ്‍ഗ്രസിന് പാരയാകുന്നു

പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പനും രംഗത്തെത്തി. അഴിമതിപ്പണം കൊണ്ടാണ് കോണ്‍ഗ്രസ് കോപ്റ്റര്‍ ഉപയോഗിക്കുന്നതെന്നായിരുന്നു വിഎസിന്റെ ആരോപണം.
ഹെലികോപ്റ്ററിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നാണ് പിണറായിയും ചന്ദ്രപ്പനും ആവശ്യപ്പെട്ടത്.
എന്നാല്‍ ഇടത് പ്രശ്‌നം വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കെപിസിസിക്ക് എഐസിസി ഹെലികോപ്ടര്‍ നല്‍കിയിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കെപിസിസി ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇക്കാര്യം കാണിച്ച് കെപിസിസി പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നത് അസാധാരണമായ നടപടിയല്ല. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ദേശീയ നേതാക്കള്‍ക്കു പ്രചാരണത്തിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇതു ചെയ്യാറുണ്ട്.
പശ്ചിമ ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് നേതാക്കളും ഹെലികോപ്റ്റര്‍ ഉപയോഗിക്കാറുണ്ട്. കേരളത്തിലെത്തുന്ന ദേശീയ നേതാക്കള്‍ക്കുപയോഗിക്കാനാണ് എഐസിസി ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനും ഇത് ഉപയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ല-വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതിനിടെ ചെന്നിത്തലയുടെ ഹെലികോപ്ടര്‍ യാത്രാച്ചെലവ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.പി അച്യുതന്‍ എം.പിയും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications