ലാവലിന്‍ വിധി ആശ്ചര്യപ്പെടുത്തുന്നു: പിണറായി

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജയിച്ച ശേഷം മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും. വിഎസ് നയിക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി തനിക്കറിയില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവര്‍ക്കും നേതൃത്വമുണ്ട്. പ്രചാരണ നേതൃത്വം ഒരാളില്‍ മാത്രമായി ഒതുങ്ങില്ല- പിണറായി വ്യക്തമാക്കി.
വി.എസ്സിന് ഒരവസരത്തിലും സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മര്‍ദിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണ്.
തിരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ ഷാജഹാനെ ചോദ്യം ചെയ്തവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ് ജയരാജന്‍ ചെയ്തതത് സാധാരണഗതിയില്‍ കൈകൊണ്ട് ഭക്ഷണം വാരിക്കഴിക്കാന്‍ പറ്റാത്തവിധത്തില്‍ കൈകള്‍ക്ക് സ്വാധീനമില്ലാത്തയാളാണ് ജയരാജന്‍. ആ അവസ്ഥയിലുള്ള ജയരാജന്‍ മര്‍ദിച്ചുവെന്ന് പറഞ്ഞാല്‍ ഇത് കെട്ടിച്ചമച്ചതാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബോധ്യമാകുമെന്നും പിണറായി പറഞ്ഞു.
പി ശശിയ്‌ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ചോദ്യച്ചപ്പോള്‍ ശശിയെ സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ട് എന്നായിരുന്നു പിണറായിയുടെ മറുപടി. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. സ്വന്തം മന്ത്രിസഭയിലുണ്ടായിരുന്ന ഒരംഗമാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. അല്ലാതെ ഞങ്ങളല്ല.
നായനാരുടെ മകന് സീറ്റ് നല്‍കണമെന്ന് ശാരദ ടീച്ചര്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടീച്ചറെ കുഴപ്പത്തിലാക്കാന്‍ നോക്കേണ്ട എന്നായിരുന്നു പിണറായിയുടെ മറുപടി. ജീവിതാവസാനം വരെ നായനാരുടെ ജീവിത പങ്കാളിയായിരുന്ന ടീച്ചറെ കുഴപ്പത്തിലാക്കാന്‍ ആര്‍ക്കും കഴിയുകയുമില്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications