കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം പോളിങ് ബൂത്തിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

ഗുവാഹതി: അസമിലെ ആദ്യഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. കനത്ത സുരക്ഷാവലയത്തില്‍ 62 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് നടക്കുക. 13 ജില്ലകളിലെ 485 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 126 അംഗ നിയമസഭയിലെ അവശേഷിക്കുന്ന 64 മണ്ഡലങ്ങളിലേക്ക് 11ന് തെരഞ്ഞെടുപ്പ് നടക്കും.

സുരക്ഷ ഉറപ്പാക്കാന്‍ 346 കമ്പനി അര്‍ധസൈനിക വിഭാഗത്തെയും 86 കമ്പനി അസം പൊലീസിനെയും വിന്യസിച്ചു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്, നിയമസഭാ സ്പീക്കര്‍ തങ്ക ബഹാദൂര്‍ റായും ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

പ്രധാന പ്രതിപക്ഷകക്ഷിയായ അസം ഗണപരിഷത്തിന് 51 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളുള്ളത്. 2093 പോളിങ് സ്‌റ്റേഷനുകള്‍ അതീവ പ്രശ്‌നബാധിത ബൂത്തുകളാണ്.

English summary
The first phase of elections in Assam begins on Monday for 62 of the 126 assembly constituencies spread over 13 districts of Upper Assam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X