കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി പരാജയപ്പെട്ട പുണ്യവാളന്‍: ചന്ദ്രപ്പന്‍

  • By Lakshmi
Google Oneindia Malayalam News

CK Chandrappan
കോട്ടയം: കേന്ദ്രമന്ത്രി എ കെ ആന്റണി ഒരു പരാജയപ്പെട്ട പുണ്യവാളനാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍.

സംസ്ഥാനത്തെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് ആന്റണിയെ മുഖ്യമന്ത്രി പദവിയെത്തിച്ചത്. പക്ഷേ ഭരണപരാജയമായിരുന്നു അക്കാലത്ത് സംഭവിച്ചത്. ആന്റണിയെ അധികാരത്തില്‍ നിന്നും ഇറക്കിവിട്ടത് ഉമ്മന്‍ ചാണ്ടിയും കൂട്ടരുമാണ്-ചന്ദ്രപ്പന്‍ പറഞ്ഞു.

ആന്റണി സര്‍ക്കാരിന്റെ കാലത്ത് വലിയ നേട്ടമായി എടുത്തു കാട്ടിയത് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റായിരുന്നു. പരിപാടി പരാജയമായിരുന്നുവെന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള നീക്കമാണ് അന്ന് നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടത്തെ കേന്ദ്രസര്‍ക്കാരിന്റെ സംഭാവനയായി എടുത്തുകാട്ടാനുള്ള ആന്റണിയുടെ ശ്രമം അദ്ദേഹത്തിന്റെ പദവിക്കു ചേര്‍ന്നതല്ല- ചന്ദ്രപ്പന്‍ പറഞ്ഞു. കോട്ടയം പ്രസ്‌ക്‌ളബിന്റെ 'ജനവിധി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പരാജയഭീതി പൂണ്ടതോടെ ആന്റണിയില്‍ നിന്നുവരുന്നത് യൂത്ത് കോണ്‍ഗ്രസുകാരന്റെ ഭാഷയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാലേ കേന്ദ്രസഹായം കിട്ടൂവെന്നാണ് കേന്ദ്രമന്ത്രിയായ ആന്റണി പറഞ്ഞത്. ഇത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനുതന്നെ തകരാറ് സംഭവിക്കാവുന്ന പ്രസ്താവനയാണ്. ഇത് അദ്ദേഹം അറിവുകേടുകൊണ്ടു പറയുന്നതാകില്ല- ചന്ദ്രപ്പന്‍ ആരോപിച്ചു.

English summary
CPI leader CK Chandrappan said that Congress leader and Union Minister AK Antony is a big failurein politics, his resignation as Kerala CM is a evidence for that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X