കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാവേര്‍ ബാലന്‍ മാപ്പുപറഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

ഇസ്ലാമാബാദ്: സുഫി പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ സംഘത്തിലുണ്ടായിരുന്ന പാക് ബാലന്‍ ഒമര്‍ തന്റെ കുടുംബത്തോടും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടും മാപ്പു ചോദിച്ചു. ആശുപത്രി കിടക്കയില്‍ കിടന്നാണ് പതിനാലുകാരനായ ഒമര്‍ മാപ്പു ചോദിച്ചത്. ഒമര്‍ ഉള്‍പ്പെട്ട ചാവേര്‍ സംഘം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 50 പേര്‍ മരിച്ചിരുന്നു.

മുസ്ലീമുകളെ മുറിവേല്‍പ്പിക്കാനാണു പോകുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് ഒമര്‍ പറഞ്ഞു. സംഭവ ശേഷമാണു കാര്യങ്ങള്‍ മനസിലായത്. ദൈവം തനിക്കു മാപ്പു തരട്ടെയെന്നും ഒമര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരകേന്ദ്രത്തില്‍ നിന്നാണു പരിശീലനം ലഭിച്ചത്. ഇവിടെ മുന്നൂറ്റിയമ്പതിലധികം യുവാക്കള്‍ക്കു ചാവേറാവാന്‍ പരിശീലനം നല്‍കുന്നുവെന്നും ഒമര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ദേര ഗാസിയിലെ സഖി സര്‍വാര്‍ സുൂഫി പള്ളിയില്‍ ആക്രമണം നടത്താന്‍ ഒമറടക്കം മൂന്നു പേരാണ് എത്തിയത്. രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിച്ചു. ബെല്‍റ്റ് ബോംബ് പൊട്ടാതിരുന്നതിനെത്തുടര്‍ന്നു ഒമര്‍ പൊലീസ് പിടിയിലായി. സ്‌ഫോടനത്തില്‍ ഒമറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

English summary
A Pakistani boy who took part in a suicide mission that killed more than 40 people at a Sufi shrine sought forgiveness Friday in a television interview from his hospital bed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X