കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ആന്റണിയുടെ നിലപാട് അപമാനകരം: പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi
തിരുവനന്തപുരം: കേരളത്തെ അപമാനിയ്ക്കുന്ന കേന്ദ്രപ്രതിരോധമന്ത്രി എകെ ആന്റണിയുടെ നിലപാട് അപമാനകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളത്തെ ഇകഴ്ത്തികൊണ്ട് സംസാരിച്ചാല്‍ ആന്റണിക്ക് എന്തുനേട്ടമാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജനവിധി 2011-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറച്ചുവെക്കാന്‍ ആന്റണി ശ്രമിക്കുന്നു. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ തയാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും തുടരുകയാണ്. കേന്ദ്രസഹായം കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ കഴിയുമെങ്കില്‍, മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇതിനു കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാര്‍ഷിക കടാശ്വാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ കര്‍ഷകരുടെ ആത്മവീര്യം വര്‍ധിപ്പിക്കുകയാണുണ്ടായത്, കര്‍ഷക ബന്ധുവായ സര്‍ക്കാരായിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ കൃഷിക്കാര്‍ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ചില നേതാക്കള്‍ക്ക് താരപരിവേഷം ലഭിക്കുന്നത് സ്വാഭാവികമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അത് ഏതെങ്കിലും വ്യക്തിയുടെ മഹത്വം കൊണ്ടല്ലെന്നും, മുന്നണിയുടെ നേട്ടമായി കണ്ടാല്‍ മതി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാ അത്തെയുമായി സിപിഎം കൂട്ടുകൂടിയിട്ടില്ല. കൂട്ടുകൂടുന്ന കാര്യം ആലോചിച്ചിട്ടുമില്ല. അവര്‍ സി.പി.എമ്മിനെ പിന്തുണയ്ക്കുന്നത് അവരുടെ കാര്യമാണ്. സി.പി.എം അവരോട് പിന്തുണ ആവശ്യപ്പെട്ടിട്ടുമില്ല. ഇപ്പോള്‍ സി.പി.എമ്മിനെ പിന്തുണയ്ക്കുന്നതിന് അവര്‍ക്ക് അവരുടേതായ കാരണം കാണും. അത് എന്താണെന്ന് അവര്‍ക്ക് മാത്രമെ അറിയൂവെന്നും പിണറായി വിശദീകരിച്ചു.

English summary
Pinarayi Vijayan, CPI (M) state secretary reiterated neither his party nor LDF had any discussions on having any sort of pact with Jamaat – E – Islami.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X