പൂര്‍വ്വകാമുകിയെ വെടിവച്ച യുവാവ് ആത്മഹത്യ ചെയ്തു
ലഖ്‌നൊ: യുവാവ് പഴയകാമുകിയെ വെടിവച്ചശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ സ്വദേശിയായ അഭയ് വര്‍മ്മയാണ് പൂര്‍വ്വകാമുകിയെ ആക്രമിച്ചശേഷം സ്വയം വെടിവച്ച് മരിച്ചത്.
സീതാപൂരില്‍ നിന്നുതന്നെയുള്ള എംബിഎ വിദ്യാര്‍ഥിനി നീതു വര്‍മ്മയെയാണ് ഇയാള്‍ ആക്രമിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി നീതും അഭയും പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ പരസ്പരം കാണാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
2010ല്‍ അഭയ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിതിനെത്തുടര്‍ന്ന് നീതു ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. വസുന്ധര വിഹാര്‍ ഭാഗത്താണ് നീതു സഹോദരനൊപ്പം താമിക്കുന്നത് ഇവിടെവച്ചാണ് അഭയ് ഇവരെ വെടിവച്ചത്. നീതു ഇപ്പോള്‍ ആശുപത്രിയിലാണ്.
തിങ്കളാഴ്ച കാലത്ത് അഭയ് നീതുവിന്റെ വാടക വീട്ടിലെത്തി, ആസമയത്ത് നീതു ക്ഷേത്രത്തില്‍ പോയിരിക്കുകയായിരുന്നു. എന്നാല്‍ വീട്ടുടമസ്ഥന്‍ കള്ളം പറയുകയാണെന്ന് സംശയിച്ച അഭയ് അവിടെ നീതുവിനെക്കാത്തിരുന്നു. പതിനൊന്നരയോടെ നീതു തിരിച്ചെത്തി. അഭയ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നീതു തയ്യാറായില്ല.
സ്വന്തം വീട്ടിലേയ്ക്ക്് നടന്ന നീതുവിന്റെ പിന്നാലെ ചെന്ന അഭയ് നീതുവിനെ പിന്നില്‍ നിന്നും വെടിവയ്ക്കുകയായിരുന്നു. ഒന്നിലേറെവട്ടം ഇയാള്‍ നീതുവിന്റെ നേര്‍ക്ക് നിറയൊഴിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തോക്കിന്റെ പ്രവര്‍ത്തനം നേരയല്ലാത്തതതുകൊണ്ടുമാത്രമാണ് നീതുവിന്റെ ജീവന്‍ രക്ഷപ്പെട്ടതത്രേ.
വെടികൊണ്ട് നീതു കുഴഞ്ഞുവീണപ്പോള്‍ അവര്‍ മരിച്ചുകാണുമെന്ന് തെറ്റിദ്ധരിച്ച് അഭയ് സ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. നീതുവിന്റെ അയല്‍ക്കാരില്‍ച്ചിലര്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് കണ്ടപ്പോള്‍ വീണ്ടും തോക്കെടുത്ത അഭയ് സ്വന്തം നെറ്റിയില്‍ വെടിവയ്ക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ ഇയാള്‍ മരിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസാണ് നീതുവിനെ ആശുപത്രിയില്‍ എത്തിച്ചത്. അഭയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്












Click it and Unblock the Notifications