കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച സ്ത്രീ കുഞ്ഞിനെ റോട്ടില്‍ വലിച്ചെറിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: മദ്യപിച്ചു ലക്കുകെട്ട സ്ത്രീ കുഞ്ഞിനെ റോഡില്‍ വലിച്ചെറിഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കൈമാറി.

തിങ്കളാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കിയ ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞ് ഇപ്പോള്‍ തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമസമിതിയുടെ ചില്‍ഡ്രന്‍സ് ഹോമിലാണ്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനു മുന്നില്‍ മദ്യപിച്ചു ലക്കുകെട്ട നിലയില്‍ സ്ത്രീയെ കണ്ടെത്തിയത്. അടുത്തേക്കു ചെല്ലുന്ന പെണ്‍കുഞ്ഞിനെ ഇവര്‍ പലതവണ റോഡിലേക്ക് തട്ടിയെറിയുന്നതുകണ്ട് നാട്ടുകാരാണ് ഈസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് സി.ഐ.യുടെ നിര്‍ദ്ദേശപ്രകാരം വനിതാപോലീസുകാര്‍ എത്തി കുട്ടിയെ ഏറ്റെടുത്തു. ബോധമില്ലാതെ കിടന്ന സ്ത്രീയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സി.ഐ വിവരം അറിയിച്ചതനുസരിച്ച് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച രാത്രി കുഞ്ഞിനെ അഞ്ചുകല്ലുംമൂട്ടിലെ മഹിളാമന്ദിരത്തിലാണ് പാര്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കി.

അഡ്വക്കേറ്റ് ലീലയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ആശുപത്രിയില്‍ കഴിയുന്ന സ്ത്രീ ഇപ്പോഴും അബോധാവസ്ഥയിലാണ്. അതിനാല്‍ ഇവരുടെ വിശദവിവരങ്ങള്‍ അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. കുഞ്ഞ് ഇവരുടേതാണോയെന്നകാര്യത്തിലും പൊലീസിന് സംശയമുണ്ട്.

നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാല്‍പതുവയസ്സു തോന്നിക്കുന്ന ഈ സ്ത്രീയെ ഇവരെ പലയിടങ്ങളില്‍നിന്നും പിടികൂടുകയും വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

English summary
A drunken lady threw a girl child to the raod on night at Kollam. The police took the custody of the girl and send her to child home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X