കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടു ദിവസം പിള്ള ഉപവസിച്ച് പ്രാര്‍ത്ഥിയ്ക്കും

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള വോട്ടെടുപ്പു ദിവസമായ ബുധനാഴ്ച ജയിലില്‍ പ്രാര്‍ഥനയും ഉപവാസവും നടത്തും.

ഇത്തവണ വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ അതീവ ദുഃഖമുണ്ടെന്നു പിള്ള പറഞ്ഞു. പോളിങ് സമയമായ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ഉപവാസം. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടിയാണു പിള്ള പ്രാര്‍ത്ഥിയ്ക്കുക. ബുധനാഴ്ച പിള്ള സര്‍ശകരെ ആരെയും കാണില്ല.

തന്നെ ജയിലില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്നും അസുഖംമൂലം ബുദ്ധിമുട്ടുകയാണെന്നും തി്ങ്കളാഴ്ച തന്നെ കാണാനെത്തിയവരോട് പിള്ള പരാതിപ്പെട്ടു.

വോട്ടവകാശം നേടിയശേഷം ഇതാദ്യമായിട്ടാണ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരം പിള്ളയ്ക്ക് നഷ്ടമാകുന്നത്. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണു പിള്ള ആദ്യമായി വോട്ട് ചെയ്യത്.
കൊട്ടാരക്കരയില്‍ വീടിനു സമീപത്തെ പെരുമണ്ണൂര്‍ എല്‍പിഎസിലായിരുന്നു കന്നി വോട്ട്.

പിന്നീട് ഇതുവരെ നടന്ന എല്ലാ നിയമസഭാ, പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. നാലു തവണ പഞ്ചായത്ത്, 13 വട്ടം നിയമസഭ, ഒരു തവണ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പിള്ള സ്ഥാനാര്‍ഥിയായിരുന്നു.

English summary
Kerla Congress leader R Balakrishna Pillai to fast in jail on the election day. This is the first time he is loosing chance to vote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X