ബൂത്തിന് പരിസരത്ത് മൊബൈല്‍ ഫോണ്‍ പാടില്ല
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ദിവസം പോളിംഗ് ബൂത്തുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച് പൊലീസിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
വോട്ടര്‍മാര്‍ മൊബൈലുകള്‍ കൊണ്ടുവന്നാല്‍ പിടിച്ചെടുക്കാനാണു കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൊബൈലുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും അനുവദിക്കില്ല. ഈ ഫോണുകള്‍ വോട്ടെണ്ണലിനു ശേഷം (ഒരു മാസത്തിനു ശേഷം) മാത്രമേ തിരികെ ലഭിക്കൂ.
എന്നാല്‍ ഇതിന്റെ പ്രില്‍ കേസുണ്ടാകില്ല. പിടിച്ചെടുക്കുന്ന ഫോണിന് രസീത് നല്‍കും. ഫോണിന്റെ ഐഎംഇഐ നമ്പറടക്കം രേഖപ്പെടുത്തിവേണം പൊലീസ് രസീത് നല്‍കാന്‍. പിടിച്ചെടുക്കുന്ന ഫോണുകള്‍ ബൂത്തിനു സമീപം സൂക്ഷിക്കുകയും വേണം.
ബൂത്തുകള്‍ക്കു സമീപം മൊബൈല്‍ കൈവശം വയ്ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അനുവാദമുള്ളൂ.
വിലകൂടിയ മൊബൈലുകള്‍ പ്രചാരത്തിലുള്ളതിനാല്‍ മാറിപ്പോകുന്നതും പിടിച്ചെടുക്കുന്ന ഓരോ ഫോണിന്റെയും വിവരങ്ങള്‍ രേഖപ്പെടുത്തി രസീത് നല്‍കുന്നതുമെല്ലാം മറ്റുചുമതലകള്‍ക്കിടയ്ക്ക് പൊലീസിന് തലവേദനയാകാനിടയുണ്ട്. ഫോണ്‍ ഒരുമാസക്കാലം പിടിച്ചു വയ്ക്കുന്നത് ആളുകളെ പറഞ്ഞു മനസ്സിലാക്കാനും പണിപ്പെടേണ്ടിവരും.
അതിനാല്‍ വോട്ടര്‍മാര്‍ മൊബൈല്‍ ഫോണ്‍ എടുക്കാതെ വേണം വോട്ടുചെയ്യാനെത്താന്‍ എന്നാണ് പൊലീസ് അഭ്യര്‍ത്ഥിക്കുന്നത്.












Click it and Unblock the Notifications