Get Updates
Get notified of breaking news, exclusive insights, and must-see stories!

താമര വിരിഞ്ഞാല്‍ കേരളം വികസനത്തിലേയ്ക്ക്: മോഡി

Modi
കൊച്ചി: ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന പിടിവാശിയിലാണ് ബിജെപി. മറ്റുമുന്നണികളേക്കാളേറെ നേരത്തേ ബിജെപി പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. സുഷ്മ സ്വരാജ് ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കളാണ് പ്രചാരണത്തിന് കേരളത്തില്‍ എത്തിയത്.

ഗുജറാത്ത് മുഖ്യമന്ത്രി നേരേന്ദ്രമോഡിയും പ്രചാരണത്തിനായി കേരളത്തില്‍ എത്തിയിരുന്നു. കേരളത്തിലെ വിജയത്തില്‍ മോഡിയും ആത്മവിശ്വാസത്തിലാണ്. ഒരുപാട് എംഎല്‍എമാരെ ഒന്നും ബിജെപിയ്ക്ക് കിട്ടിയില്ലെങ്കിലും എംഎല്‍എമാരാകുന്ന കുറച്ച് പേര്‍ക്ക് കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ വികസനത്തിനുള്ള രാഷ്ട്രീയമാക്കിമാറ്റാന്‍ കഴിയുമെന്നാണ്(Even a few MLAs of BJP can transform Kerala"s votebank politics into politics of development) മോഡി പറയുന്നത്.

തന്റെ ഈ കേരള വീക്ഷണം ട്വിറ്ററിലൂടെയാണ് മോഡി പങ്കുവച്ചിരിക്കുന്നത്. വികസനത്തിലെ ഗുജറാത്ത് മോഡലിനെ രാഷ്ട്രീയ ഭേദമെന്യേ പ്രശംസിക്കുന്നവര്‍ ഏറെയാണ്. അതുകൊണ്ടുതന്നെയായിരക്കും വികസനത്തിലൂന്നി കേരള രാഷ്ട്രീയത്തെക്കുറിച്ച് മോഡി ട്വീറ്റ് ചെയ്തിരിക്കുന്നതും. ട്വിറ്ററില്‍ സജീവമായുള്ള രാഷ്ട്രീയക്കാരില്‍ പ്രധാനിയാണ് മോഡി. 148,309പേരാണ് ട്വിറ്ററില്‍ മോഡിയെ പിന്തുടരുന്നത്.

കേരളത്തില്‍ പ്രചാരണത്തിന് എത്തിയപ്പോള്‍ മോഡി തീവ്രവാദവും വികസനവുമാണ് പ്രധാന അജണ്ടയാക്കിയത്. തീവ്രവാദത്തിന്റെ കാര്യത്തില്‍ കേരളം കശ്മീരിനെക്കാള്‍ മോശമായ അവസ്ഥയിലേയ്ക്കാണ് പോകുന്നതെന്നായിരുന്നു മോഡി പറഞ്ഞത്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍നിന്നു മുക്തമാക്കി സംസ്ഥാനത്തെ വികസനരാഷ്ട്രീയത്തിലേക്ക് എത്തിക്കാന്‍ ബിജെപിയുടെ വിജയം അനിവാര്യമാണ്. തെറ്റിനെ തെറ്റെന്നും അഴിമതിയെ അഴിമതിയെന്നും ചൂണ്ടിക്കാണിക്കാന്‍ അംപയറുടെ റോളില്‍ ബിജെപിയുടെ നിയമസഭാംഗങ്ങള്‍ ഉണ്ടാകണം.

ലീറ്റര്‍ കണക്കിനു പാലില്‍ ഒരു തുടം തൈര് ഒഴിക്കുന്നതുപോലെ ഈ എംഎല്‍മാര്‍ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തെ ആകെ പരിഷ്‌കരിക്കാന്‍ കാരണമാകുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും ബിജെപിയുടെ- തിരഞ്ഞെടുപ്പു റാലിയില്‍ അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+