കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കില്‍ പന്തെറിയാന്‍ ഇന്ത്യ തയ്യാര്‍?

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടക്കമിട്ട നയതന്ത്രത്തിന്റെ തുടര്‍ച്ചയായാണ് നടപടി. സന്ദര്‍ശസമയം, മത്സര തീയതി, വേദികള്‍ തുടങ്ങിയവ ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ കൂടിയാലോചനയിലൂടെ നിശ്ചയിക്കും.

എല്ലാം തീരുമാനിച്ച പോലെ നടന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യം പാകിസ്താന്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് പാക് ടീം ഇന്ത്യയിലെത്തും. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) ക്രിക്കറ്റ് കലണ്ടര്‍ പ്രകാരം ഇന്ത്യക്കു സമീപഭാവിയിലൊന്നും ഒഴിവില്ലാത്തതിനാല്‍ പര്യടനം നീണ്ടു പോയേക്കും.

ഇപ്പോഴത്തെ നിലയില്‍ 2012 മാര്‍ച്ചില്‍ മാത്രമേ ഇന്ത്യ-പാക് പരമ്പരയ്ക്ക് സാധ്യതയുള്ളൂ. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയാണു പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 2007-2008ല്‍ ഇന്ത്യയില്‍ നടന്ന പരമ്പരയിലാണ് ഇരുടീമുകളും ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയത്.

പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയ ശ്രീലങ്കന്‍ ടീമിനുനേരേ 2009 മാര്‍ച്ച് മൂന്നിനു ലാഹോറില്‍ ഭീകരാക്രമണം ഉണ്ടായതിനെത്തുടര്‍ന്നു പാകിസ്താനില്‍ കളിക്കാന്‍ മറ്റു ടീമുകള്‍ വിസമ്മതംപ്രകടിപ്പിയ്ക്കുകയാണ്.

English summary
In a move to keep the Mohali spirit alive, India has backed Pakistan prime minister Yousuf Raza Gilani’s proposal to have the cricket teams of both countries play a three-match series in Pakistan. Gilani on Tuesday spoke of attempts to restart cricketing ties with India. “Negotiations are underway a nd nothing has been finalised as yet,”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X