യുഡിഎഫ് ജയിക്കാന്‍ പിള്ള ഉപവസിച്ചു പ്രാര്‍ത്ഥിച്ചു

ബുധനാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു പ്രാര്‍ഥന. ബുധനാഴ്ച അദ്ദേഹം സന്ദര്‍ശകരെ ആരെയും കണ്ടില്ല. 1957നു ശേഷം ഇതാദ്യമായാണു പിള്ളയ്ക്കു വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ പോയത്.
അസുഖം മൂലം വലയുന്ന തന്നെ സര്‍ക്കാരും ജയില്‍ ഉദ്യോഗസ്ഥരും പീഡിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം പിള്ള പരാതിപ്പെട്ടിരുന്നു. നേരത്തേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്ന പിള്ള പക്ഷേ മുന്നണിയിലെ എതിര്‍പ്പുകള്‍ കാരണം പിന്‍മാറുകയായിരുന്നു.
പിള്ളയുടെ മകന്‍ ഗണേഷ് കുമാറും കുടുംബാംഗങ്ങളും ബുധനാഴ്ച കൊട്ടാരക്കരയില്‍ വോട്ട് രേഖപ്പെടുത്തി.












Click it and Unblock the Notifications