കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികലാംഗനെ അപമാനിച്ച ഓഫീസര്‍ മാപ്പു പറഞ്ഞു

  • By Lakshmi
Google Oneindia Malayalam News

കോട്ടയം: വികലാംഗനായ വോട്ടറെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസര്‍ മാപ്പ് പറഞ്ഞു. ജോലിസമ്മര്‍ദ്ദം മൂലമാണ് തെറ്റുപറ്റിയതെന്നും മാപ്പപേക്ഷ രേഖാമൂലം അയക്കുമെന്നും ഓഫീസര്‍ വ്യക്തമാക്കി.

മാനദണ്ഡങ്ങളെ കുറിച്ചുള്ള സംശയമാണു തെറ്റായ നടപടിക്കിടയാക്കിയത്. ജോലിക്കിടയിലെ സമ്മര്‍ദം മൂലമാണു വോട്ടറോടു മോശമായി പെരുമാറിയത്-ഓഫിസര്‍ വിശദീകരിച്ചു.

എരുമേലി കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ കണമല ഇലവുങ്കല്‍ ആന്റണിയെയാണ് അറ്റുപോയ ഇടതുകൈമുട്ടില്‍ മഷിപുരട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അപമാനിച്ചത്.

ഇക്കാര്യം വിവാദമായതോടെയാണ് പ്രിസൈഡിങ് ഓഫീസര്‍ മാപ്പുപറഞ്ഞത്. വലതു ചൂണ്ടുവിരലില്‍ മഷി പുരട്ടിയശേഷവും പ്രിസൈഡിങ് ഓഫീസറുടെ നിര്‍ബന്ധപ്രകാരം ഇടതു കൈമുട്ടിലും മഷി പുരട്ടിയെന്നാണ് പരാതി. ഇത് ചെയ്യുമ്പോള്‍ ഓഫീസര്‍ കളിയാക്കിച്ചിരിച്ചുവെന്നും ആന്റണി നല്‍കിയ പരാതിയിലുണ്ട.

1988ല്‍ നടന്ന അപകടത്തിനു ശേഷമാണ് ആന്റണിയുടെ ഇടതുകൈ മുട്ടിനു താഴെ മുറിച്ചു മാറ്റിയത്. പിന്നീട് എല്ലാ തിരഞ്ഞെടുപ്പിലും വലതു കൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയാണു വോട്ടു ചെയ്തത്. ഇക്കാര്യം പറഞ്ഞിട്ടും മുറിച്ച കയ്യില്‍ മഷി പുരട്ടണമെന്ന് ഓഫീസര്‍ വാശിപിടിക്കുകയായിരുന്നു.

മാനസികമായി വിഷമം അനുഭവിച്ചതിനാല്‍ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും ആന്റണി പറഞ്ഞു.

English summary
The presiding officer who was insulted a handicapped voter while polling, says sorry to him, and also said that he will send his apology as a written letter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X