ബിനായക് സെന്നിന് ജാമ്യം അനുവദിച്ചു

ഉപാധികളില്ലാതെയാണ് ,സെന്നിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെന്നിനുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.
ഛത്തീസ്ഗഢ് ഹൈക്കോടതിയില്‍ സെന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഫെബ്രുവരി 10ന് നിരസിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷ ഏപ്രില്‍ 11ന് ജസ്റ്റിസുമാരായ എച്ച്. എസ്. ബേദി, സി.കെ. പ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിനു മുമ്പാകെ വന്നെങ്കിലും ഛത്തീസ്ഗഢ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാദം മാറ്റുകയായിരുന്നു.
മാവോയിസ്റ്റുകളെ സഹായിച്ചെന്ന കുറ്റം ആരോപിച്ചാണ് അറുപത്തിയൊന്നുകാരനായ ബിനായക് സെന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സെന്നിനെ ശിക്ഷിച്ചതിനെതിരെ രാജ്യാന്തര തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications