കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പോസ്റ്ററുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞു ഇനി മെയ് 13വരെ ഫലമറിയാനായി കാത്തിരിക്കണം, ഇതിനിടെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരില്‍ സിപിഎമ്മിനകത്ത് വീണ്ടും പൊട്ടിത്തെറികള്‍ ഉണ്ടാകുന്നു. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വിഎസിനെ ഉയര്‍ത്തി നിര്‍ത്തിയത് വ്യക്തിപൂജയ്ക്ക് സമാനമാണെന്നരാതിയിലുള്ള വിമര്‍ശനങ്ങളാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.

കേരളത്തിലെ വിഎസ് തരംഗം കണ്ട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതു മുതലാക്കാനായിരുന്നു സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശ്രമം, കേന്ദ്രനേതാക്കള്‍ വിഎസ് തന്നെയാണ് നായകനെന്ന് പറഞ്ഞപ്പോള്‍ ചില കേരളനേതാക്കള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തി വിഎസിനെ പൊക്കാതിരിക്കാന്‍ നന്നേ പണിപ്പെട്ടിരുന്നു.

വിഎസിന് തിരഞ്ഞെടുപ്പില്‍ അമിത പ്രാധാന്യം കിട്ടിയെന്ന് ആരോപിച്ചുകൊണ്ട് ഈ നേതാക്കള്‍ വീണ്ടും രംഗത്തെത്തുകയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇടതുസ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെല്ലാം വിഎസ് അച്യുതാനന്ദന്റെ ഫോട്ടോ ഉപയോഗിച്ചത് വ്യക്തിപൂജയ്ക്ക് സമമാണെന്നും ഇത് പാര്‍ട്ടിയെ തകര്‍ക്കുമെന്നുമാണ് സിഐടിയു സംസ്ഥാന സെക്രട്ടറി എംഎം ലോറന്‍സ് വിമര്‍ശിച്ചിരിക്കുന്നത്. ഇതോടെ ഇക്കാര്യം സംബന്ധിച്ച് സിപിഎമ്മില്‍ സജീവചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുകയാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഈ വിഷയത്തിലുള്ള തന്റെ വിയോജിപ്പ് കുറച്ചുദിവസം മുമ്പ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചിരുന്നു. അതിനെ ഏറ്റുപിടിക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ലോറന്‍സും നടത്തിയത്.

കോണ്‍ഗ്രസ് പോലുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലിയാണ് ഇത്തരം പോസ്റ്ററുകളുടെ രാഷ്ട്രീയം സൃഷ്ടിക്കുകയെന്നും കേവലം വ്യക്തിപൂജകളുടെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം സര്‍ക്കാരിന്റെ യഥാര്‍ത്ഥ നേട്ടങ്ങളെ വില കുറച്ചുകാണിക്കുകയാണ് ചെയ്തതെന്നുമായിരുന്നു എം.എം. ലോറന്‍സിന്റെ വാക്കുകള്‍.

തിരഞ്ഞെടുപ്പില്‍ വികസനവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. പെണ്‍വാണിഭം ഒരു മുഖ്യവിഷയമാണെന്ന് താന്‍ കരുതുന്നില്ലെന്നും പ്രചാരണത്തില്‍ ഇത്തരം ചില പിഴവുകള്‍ പാര്‍ട്ടിക്ക് സംഭവിച്ചിട്ടുണ്ടെന്നും വ്യക്തിയാരാധന പാര്‍ട്ടിയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില ഘട്ടങ്ങളില്‍ അത് അതിരുകടക്കുന്നു. പാര്‍ട്ടിയാണ് പ്രധാനം, വ്യക്തിയല്ല. ഈ പ്രവണതകള്‍ക്ക് ഞാനെന്നും എതിരാണ്. അത് ആര് ചെയ്താലും ശരിയല്ല-ലോറന്‍സ് വ്യക്തമാക്കി.

നേതാവിന്റെ പോസ്റ്റര്‍ വലുപ്പത്തില്‍ അടിച്ച് പ്രചാരണം നടത്തുന്നത് ഒരു പുതിയ രീതിയാണെന്നും അത് നല്ലതോ ചീത്തയോ എന്നത് പിന്നീട് പറയാമെന്നുമാണ് പിണറായി കൊച്ചിയില്‍ നേരത്തെ പ്രതികരിച്ചത്. എന്തായാലും തിരഞ്ഞെടുപ്പ ഫലം വരുന്നതിന് മുമ്പ് വിഎസ് വീണ്ടും വാര്‍ത്തകളിലെ താരമാകുമെന്ന സൂചനയാണ് ഇവയെല്ലാം നല്‍കുന്നത്.

English summary
CITU State Secretary MM Lawrence said that the trend of trying to make a leader a political hero is ruine the left party CPM. And he is also against the postering VS Achuthanandan as the leader of LDF and use of his photos on election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X