ചാലക്കുടിയലും വല്ലപ്പുഴയിലും പോളിങ് നിരക്ക് കൂടി

ചാലക്കുടി മണ്ഡലത്തിലെ 88ാം നമ്പര്‍ ബൂത്തില്‍ 80.66% പേര് വോട്ടു രേഖപ്പെടുത്തി, ഇതേസമയം പട്ടാമ്പി മണ്ഡലത്തിലെ വല്ലപ്പുഴയിലെ 118ആം നമ്പര്‍ ബൂത്തിലെ റീപോളിങ്ങില്‍ 72.35ശതമാനം പോളിങാണ് രേഖപ്പെടുതത്ിയത്.
ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ചാലക്കുടിയിയെ ഈ ബൂത്തിലെ പോളിങ് ശതമാനം 76.44 ആയിരുന്നു. അതേസമയം വല്ലപ്പുഴയിലേത് 64.39ശതമാനമായിരുന്നു.
റീപോളിങ്ങിനിടെ ചാലക്കുടിയിലെ ബൂത്തില്‍ ഒരു കള്ളവോട്ടും നടന്നു. 11 മണിയോടെ വോട്ട് ചെയ്യാനെത്തിയ കൂടപ്പുഴ തത്തമംഗലത്ത് റഹീമ നാസറിന്റെ വോട്ട് മറ്റാരോ ചെയ്തു. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ചെയ്ത വോട്ടുകളും യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ വ്യത്യാസം വന്നതിനാല്‍ റീപോളിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
766 പേര് വോട്ട് ചെയ്തെങ്കിലും 739 പേരുടെ വോട്ടുകള്‍ മാത്രമാണ് അന്ന് യന്ത്രത്തില്‍ പതിഞ്ഞത്. യുഡിഎഫിന്റെ കെ.ടി. ബെന്നിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബി.ഡി. ദേവസ്സിയുമാണ് ചാലക്കുടിയില്‍ മല്‍സരിക്കുന്നത്.
വോട്ടിങ് യന്ത്രത്തില്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടാമ്പിയിലെ ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്. യന്ത്രത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മദിന്റെ പേരിനു നേരെ ബിജെപി സ്ഥാനാര്‍ഥി പൂക്കാട്ടിരി ബാബുവിന്റെ ചിഹ്നമായ താമരയും, ബാബുവിന്റെ പേരിന് നേരെ കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയും കണ്ടതിനെ തുടര്‍ന്ന് വോട്ടെടുപ്പ് രണ്ടര മണിക്കൂറോളം നിര്‍ത്തിവച്ചിരുന്നു.
യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് റീപോളിങ്ങിന് തീരുമാനിച്ചത്. ശനിയാഴ്ച വന്‍ പൊലീസ് സന്നാഹം എര്‍പ്പെടുത്തിയതിന് പുറമേ വോട്ട് ചെയ്യാനെത്തിയവരെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications