Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരത്തിനായി ഹസാരെ പണമൊഴുക്കി: ദിഗ് വിജയ്

Anna Hazare
ഇന്‍ഡോര്‍: പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. ഹസാരെയുടെ സമരത്തിനായി വന്‍തോതില്‍ പണമൊഴുകിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിങ് ആരോപിച്ചു.

നേരത്തെ ഈ വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകനായ ശാന്തിഭൂഷനെതിരെ ദിഗ് വിജയ് സിങ് ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ അന്നാ ഹസാരെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിങ് വീണ്ടും ഹസാരെയുടെ സമപത്തെ വിമര്‍ശിച്ചിരിക്കുന്നത്.

നാല് ദിവസം കൊണ്ട് 50 ലക്ഷം രൂപയാണ് സമരത്തിനായി പൊടിച്ചതെന്നും 82 ലക്ഷം രൂപയാണ് ജന്തര്‍ മന്തറിലെ സമരപന്തലിലേക്ക് ഒഴുകിയെത്തിയതെന്നും ഇന്‍ഡോര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിഗ് വിജയ്‌സിങ് ആരോപിച്ചു.

സ്വകാര്യ കമ്പനികളില്‍ നിന്ന് ഇതിനായി വന്‍തോതില്‍ പണപ്പിരിവ് നടത്തി. അഴിമതി വിരുദ്ധ സമരത്തിന് ഇത്രയും പണം പിരിക്കുന്നവര്‍ക്ക് ജനപ്രതിനിധികള്‍ പണം ചെലവഴിക്കുന്നതിനെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയും- ദിഗ് വിജയ്‌സിങ് ചോദിച്ചു.

അഴിമതിക്കെതിരായ ലോക്പാല്‍ ബില്‍ ഭേദഗതി ചെയ്യണമെന്നും സമിതി ഉടച്ചുവാര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹസാരെ ദില്ലിയില്‍ സമരം നടത്തിയത്. സമരം വലിയ ജനപിന്തുണ നേടുകയും ചെയ്തു. ഇതിനെതിരെ തുടക്കത്തില്‍ തന്നെ ദിഗ് വിജയ്‌സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിച്ച് ഹസാരെ നടത്തിയ പരാമര്‍ശവും നേരത്തെ വിമര്‍നത്തിന് കാരണമായിരുന്നു. എന്നാല്‍ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് സമരത്തിന്റെ സംഘാടകരില്‍ ഒരാളും ഇപ്പോള്‍ ലോക്പാല്‍ സമിതിയിലെ അംഗവുമായ അരവിന്ദ് കജ്രിവാള്‍ പറഞ്ഞു.

നാല് മാസമായി ഈ സമരത്തിനാവശ്യമായ പ്രചാരണം നടത്തുകയായിരുന്നു. അതിനായി ആകെ ചെലവായത് 32 ലക്ഷം രൂപയാണെന്നും ഇതിന് കൃത്യമായ കണക്ക് സൂക്ഷിക്കുന്നുണ്ടെന്നും കജ്രിവാള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+