കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയവും സിനിമയും കൂട്ടിക്കുഴയ്ക്കരുത്: കാവ്യ

  • By Lakshmi
Google Oneindia Malayalam News

Kavya Madhavan
കൊച്ചി: തനിയ്ക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും സിനിമയും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും നടി കാവ്യ മാധവന്‍. താന്റെ പോസ്റ്ററുകളില്‍ കരിയോയില്‍ ഒഴിച്ച് വികൃതമാക്കുകയും ഉത്ഘാടനച്ചടങ്ങിനെത്തിയപ്പോള്‍ ഗോബാക്ക് വിളിക്കുകയും ചെയ്ത രാഷ്ട്രീയക്കാരോടാണ് കാവ്യ ഇക്കാര്യം പറയുന്നത്. വിവാദം രൂക്ഷമായപ്പോഴാണ് കാവ്യ പ്രതികരിച്ചത്.

ഗണേഷ്‌കുമാര്‍ താരസംഘടനയായ അമ്മയിലെ അംഗം കൂടിയാണ്. അക്കാര്യം മാത്രമേ ഞങ്ങള്‍ നോക്കിയുള്ളൂ. ഒരു താരം ജനപ്രതിനിധിയായി വന്നാല്‍ കലാകാരന്‍മാര്‍ക്കെല്ലാം ഗുണകരമാകുമെന്ന് കരുതുന്നയാളാണ് ഞാന്‍. പത്താനാപുരത്തും ഞാന്‍ അതേ ചെയ്തുള്ളൂ- കാവ്യ പറഞ്ഞു.

പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ കെബി ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് കാവ്യയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ നേരിടേണ്ടിവന്നത്. കരുനാഗപ്പള്ളിയില്‍ ഒരു ഉത്ഘാടനച്ചടങ്ങിന് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കാവ്യയെ കരിങ്കൊടി കാണിക്കുകയും ഗോബാക്ക് വിളിക്കുകയും ചെയ്തിരുന്നു.

ഇതിന് മുമ്പ് തിരഞ്ഞെടുപ്പിന് പിറ്റേ ദിവസം കാവ്യ, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയവരുടെ പോ്‌സ്റ്ററുകള്‍ കരിഓയില്‍ തേച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. കാവ്യയും ദിലീപ് അഭിനയിച്ച പുതിയ ചിത്രങ്ങളായ ക്രിസ്ത്യന്‍ബ്രദേഴ്‌സിന്റെയും ചൈനാടൌണിന്റെയും പോസ്റ്ററുകളില്‍ വ്യാപകമായി കരിഓയില്‍ ഒഴിച്ചിരിക്കുകയാണ്. ഇപ്പോഴും ഇത്തരം പ്രവണത തുടരുകയാണ്.

ഇതിനിടെ പോസ്റ്റര്‍ നശിപ്പിക്കുന്നതിന് പിന്നില്‍ ഡിവൈഎഫ്‌ഐക്കാരാണെന്ന ആരോപണം ഡിഫി സംസ്ഥാന സെക്രട്ടറി നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല കാവ്യയെ കരിങ്കൊടി കാണിച്ചസംഭവം നല്ല പ്രവണതയല്ലെന്നും രാഷ്ട്രീയവും പ്രവര്‍ത്തനവുമെല്ലാം ഓരോരുത്തരുടെയും പൗരാവകാശമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

English summary
I don’t have any interest in politics, said Malayalam film actress Kavya Madhavan. After her posters were blackened in some places, she said please don’t mix films and politics,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X