കൂട്ടുകാരിക്കൊപ്പം പോകാന്‍ പെണ്‍കുട്ടിക്ക് അനുമതി
ബിലാസ്പുര്‍: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കൂട്ടുകാരിയ്‌ക്കൊപ്പം ജീവിയ്ക്കാന്‍ മുതിര്‍ന്ന പെണ്‍കുട്ടിയ്ക്ക് ഛത്തീസ്ഗഢ് ഹൈക്കോടതി അനുമതി നല്കി.
നേഹ സിംഘാനിയെന്ന ഇരുപത്തിമൂന്നുകാരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയിലെത്തിയതോടെയാണ് കേസിന്റെ തുടക്കം. തന്റെ കൂട്ടുകാരി വീട്ടുതടങ്കലിലാണെന്നും തന്നോടൊപ്പം അയക്കണമെന്നും കാണിച്ചാണ് നേഹ കോടതിയെ സമീപിച്ചത്.
ഛത്തീസ്ഗഢില്‍ ഗോണ്ടിയ ജില്ലക്കാരിയായ ഖുശ്ബു ജയ്‌സ്വാളായിരുന്നു നേഹയുടെ കൂട്ടുകാരി. കുട്ടിക്കാലം മുതല്‍ ഇവര്‍ തമ്മില്‍ അടുത്ത ആത്മന്ധമായിരുന്നു. മുതിര്‍ന്നപ്പോഴും ഇവര്‍ വേര്‍പിരിയാന്‍ മടികാണിച്ചതോടെയാണ് ഖുശ്ബുവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചത്. ഇതിനെതിരെയാണ് നേഹ കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ ഖുശ്ബുവിനെ ഹാജരാക്കാന്‍ അവരുടെ വീട്ടുകാര്‍ തയ്യാറായില്ല. കോടതിനിര്‍ദേശപ്രകാരം അവസാനം പോലീസാണ് ഖുശ്ബുവിനെ കോടതിയിലെത്തിച്ചത്. കോടതിയിലും നേഹയ്‌ക്കൊപ്പം കഴിയാന്‍ ഖുശ്ബു ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ജഡ്ജിമാര്‍ ഇതനുവദിക്കുകയായിരുന്നു.
ഇരുവര്‍ക്കും സംരക്ഷണം നല്‍കാനും കോടതി അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications