Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്റെ പിഴവ് മാപ്പാക്കണം: ഷമ്മി തിലകന്‍

Shammi Thilakan
മഞ്ചേരി: അച്ഛന്റെ പിഴവ് മൂലം രണ്ട് പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ അതിയായ ദുഖമുണ്ടെന്നും ദയവായി അച്ഛന് മാപ്പു നല്‍കണമെന്നും നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകന്‍. തിലകന്‍ ഓടിച്ച കാര്‍ ഓട്ടോയിലിടിച്ച് പരിക്കേറ്റ് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന, മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കാണാനെത്തിയപ്പോഴാണ് വിങ്ങിപ്പൊട്ടി ഷമ്മി മാപ്പപേക്ഷിച്ചത്.

കാറിടിച്ച് കുട്ടികള്‍ വീണു കിടക്കുന്നതു കണ്ടാണ് അച്ഛന് നെഞ്ചുവേദന വന്നതെന്ന് ഷമ്മി പറഞ്ഞു. തന്നെക്കൊണ്ടും അച്ഛനെക്കൊണ്ടും പറ്റുന്ന സഹായങ്ങള്‍ ചെയ്യാമെന്നും പറഞ്ഞാണ് ഷമ്മി ആശുപത്രിയില്‍ നിന്നും മടങ്ങിയത്. ഇതിന് ശേഷം അപകടത്തില്‍പ്പെട്ട ഫിറോസിന്റെ വണ്ടൂരിലുള്ള വീട് സന്ദര്‍ശിച്ച ഷമ്മി അവിടെയുള്ള ബന്ധുമിത്രാദികളെയും ആശ്വസിപ്പിച്ചു.

വണ്ടൂര്‍ കാപ്പിച്ചാലിലെ മുണ്ടിയന്‍കാവില്‍ ഫിറോസ്ഖാന്റെയും ഭാര്യ പയ്യനാട് പിലാക്കല്‍ ജസീനയുടെയും മക്കളായ ഫര്‍സിന്‍ഖാന്‍ (6), സഹോദരി ഫാത്തിമ ഫിദ (രണ്ടര വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ പാണ്ടിക്കാട് വണ്ടൂര്‍ റോഡില്‍ ഹൈസ്‌കൂള്‍ പടിയിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഓട്ടോയില്‍ കുടുങ്ങിയ കുട്ടികളെയും മാതാപിതാക്കളെയും ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. . കുട്ടികള്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ ഉടന്‍ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിലേക്കുംതുടര്‍ന്ന് മഞ്ചേരി ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. നെഞ്ചുവേദനയെ തുടര്‍ന്നു തിലകനേയും നിസാര പരിക്കേറ്റ പേഴ്‌സണല്‍ സ്റ്റാഫ് ഷബ്‌നനെയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അശ്രദ്ധമായി വണ്ടിയോടിച്ചുവെന്ന കുറ്റത്തിന് തിലകനെതിരെ പാണ്ടിക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+