കുട്ടിയുടെ മരണം; അച്ഛന്റെ കാമുകി അറസ്റ്റില്‍
ചവറ: അഞ്ചുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചവറ കോട്ടയ്ക്കകം സ്വദേശിനി വിജയലക്ഷ്മി(37)യാണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി സ്വദേശി മണിരാജന്റെ മകള്‍ വൈഷ്ണവി(കുഞ്ഞാറ്റ5)യാണ് മരിച്ചത്. ഏപ്രില്‍ 21ന് ഉച്ചയ്ക്കായിരുന്നു സംഭവം.
ഭാര്യയുമായി അകന്നു കഴിയുന്ന മണിരാജന്‍ മകളുടെ സംരക്ഷണച്ചുമതല കാമുകിയായ വിജയലക്ഷ്മിയെ ഏല്പിച്ച് ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു. ചവറ സ്വദേശി കുട്ടന്‍ എന്നു വിളിക്കുന്ന ഓട്ടോ െ്രെഡവറെ ചുമതലപ്പെടുത്തി മണിരാജന്‍ വിജയലക്ഷ്മിക്ക് താമസിക്കാന്‍ വാടകവീട് എടുത്തുകൊടുത്തിരുന്നു.
ഈ ഓട്ടോ െ്രെഡവറുമായി വിജയലക്ഷ്മി പുലര്‍ത്തിയിരുന്ന അവിഹിതബന്ധം കുട്ടി കാണുകയും അച്ഛനെ വിവരമറിയിക്കുമെന്ന് പറയുകയും ചെയ്തതാണ് കുട്ടിയുടെ കൊലപാതകത്തില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ശ്വാസം മുട്ടിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ വിജയലക്ഷ്മിയും ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഒളിവില്‍പ്പോയ ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം നടത്തുകയാണ്.
കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് ജയലക്ഷ്മി കുട്ടിയെ മര്‍ദ്ദിച്ചിയ്ക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറുമായുള്ള സംഭവം അച്ഛനോട് പറയുമെന്ന് കുട്ടി ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് ജയലക്ഷ്മി കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിയ്ക്കുകയായിരുന്നുവത്രേ. തുടര്‍ന്ന് കുട്ടി ബോധരഹിതയായപ്പോള്‍ ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും കുട്ടി മരിയ്ക്കുന്നു.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications