ജോഷി വീണ്ടും പിഎസി ചെയര്‍മാന്‍

ടു ജി അഴിമതിക്കേസില്‍ പിഎസി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിലാക്കിയതിന്റെ പേരില്‍ ജോഷിയെ പിഎസി ചെയര്‍മാനായി നിലനിര്‍ത്തുന്നതിനെ യുപിഎ എതിര്‍ത്തിരുന്നു. കഴിഞ്ഞ കമ്മിറ്റിയുടെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. പുതിയ കമ്മിറ്റി ഒരു വര്‍ഷത്തേക്ക് നിലനില്‍ക്കും.
2ജി അഴിമതി സംബന്ധിച്ച് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി.) നടത്തിയ അന്വേഷണത്തിന്റ കരട് റിപ്പോര്‍ട്ട് അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി ശനിയാഴ്ച ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പി.എ.സി.യിലെ ഭൂരിഭാഗം അംഗങ്ങളും തള്ളിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധ്യക്ഷനധികാരമില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പി.കെ. ബന്‍സാല്‍ പറഞ്ഞു. ഇതോടെ പിഎസിയിലെ വടംവലിയും 2ജി അന്വേഷണം സംബന്ധിച്ച തര്‍ക്കവും പുതിയ തലത്തിലെത്തിയിരുന്നു.












Click it and Unblock the Notifications