Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗദ്ദാഫിയുടെ മകനും ചെറുമക്കളും കൊല്ലപ്പെട്ടു

Saif al Arab Gaddafi is reported to have been killed in the blast along with three of the colonel's grandchildren
ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ മുവമര്‍ ഗദ്ദാഫിയുടെ ഇളയമകന്‍ സയ്ഫ് അല്‍അറബും (29) മൂന്നു ചെറുമക്കളും കൊല്ലപ്പെട്ടു.

ഗദ്ദാഫിയുടെ ആറുമക്കളില്‍ ഏറ്റവും ഇളയവനാണ് അല്‍അറബ്. ഗദ്ദാഫിയുടെ കൊട്ടാരത്തിനു നേരെ ശക്തമായ വെടിവെയ്പുണ്ടായി. ഗദ്ദാഫിയും ഭാര്യയും അദ്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ വസതിയ്ക്കു നേരെയാണ് നാറ്റോ വ്യോമാക്രമണം നടത്തിയത്. സംഭവത്തില്‍ കെട്ടിടം ഏകദേശം പൂര്‍ണമായും തകര്‍ന്നു. നാറ്റോ യുദ്ധ വിമാനങ്ങള്‍ വര്‍ഷിച്ച ഒരു ബോംബ് ഇവിടെ പൊട്ടാതെ കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മനിയില്‍ പഠനം പൂര്‍ത്തിയാക്കി ഈയിടെയാണ് അറബ് ലിബിയിയില്‍ തിരിച്ചെത്തിയത്. ആക്രമണസമയത്ത് ഗദ്ദാഫിയ്ക്കും ഭാര്യയ്ക്കുമൊപ്പം ഏതാനും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു. ഗദ്ദാഫിയെ വധിക്കാനുള്ള നാറ്റോയുടെ നേരിട്ടുള്ള ശ്രമമാണ് നടന്നതെന്ന് ലിബിയന്‍ വക്താവ് പറഞ്ഞു.

വെടിനിര്‍ത്തലിനും ചര്‍ച്ച നടത്താനും തയ്യാറാണെന്ന് ഗദ്ദാഫി പ്രഖ്യാപിച്ചുവെങ്കിലും നാറ്റോ ഈ വാഗ്ദാനം തള്ളിക്കളഞ്ഞിരുന്നു. സഖ്യസേന വ്യോമനടപടികള്‍ ഉപേക്ഷിച്ച് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട ഗദ്ദാഫി, അധികാരം ഒഴിയണമെന്ന വിമതരുടെയും പാശ്ചാത്യരാജ്യങ്ങളുടെയും ആവശ്യം തള്ളി. ഔദ്യോഗിക ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് ഗദ്ദാഫി നിലപാട് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+