Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമണ സമയത്ത് ലാദന്‍ ഭാര്യയ്ക്കുപിന്നിലൊളിച്ചു

Laden
വാഷിങ്ടണ്‍: ഇസ്ലമബാദിലെ ഒളിത്താവളത്തില്‍ യുഎസ് സേന ആക്രമണം നടത്തുമ്പോള്‍ കൊല്ലപ്പെട്ട അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ ഭാര്യയെ മറയാക്കിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ അധികൃതരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ലാദന്റെ ആഡംസബര വസതിയ്ക്കുള്ളില്‍ കയറിയ സൈന്യം ആക്രമണം നടത്തുമ്പോള്‍ ഒരു സ്ത്രീയ്ക്ക് പിന്നില്‍ ലാദന്‍ മറഞ്ഞുനിന്നെന്നും ഈ സ്ത്രീ ലാദനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഈ സ്ത്രീ ലാദന്റെ ഭാര്യയാവാനാണ് സാധ്യതയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്ത്രീയെ ഒരു പരിചയാക്കിവച്ച് രക്ഷപ്പെടാനായിരുന്നു ലാദന്റെ ശ്രമം എന്നാണ് തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന യുഎസ് ഉദ്യോഗസ്ഥന്‍ തങ്ങളെ അറിയിച്ചതെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.

ലാദനും മകനും ഈ സ്ത്രീയെ ആക്രമണം തടുക്കാനായി ഉപയോഗിക്കുകയായിരുന്നോ അല്ലെങ്കില്‍ അവര്‍ സ്വയം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നോയെന്നകാര്യത്തില്‍ വ്യക്തതയില്ലെന്നും ഏറ്റവും നിര്‍ണായകമായിരുന്ന അവസാന മിനിറ്റുകളില്‍ എന്തൊക്കെ സംഭവിച്ചുവെന്ന് ഇനിയും വ്യക്തമായി അറിയാനുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു.

2010 ഓഗസ്റ്റിലാണ് യുഎസ് സേന ലാദന്റെ ഒളിത്താവളം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. വെറും നാല്‍പ്പതുമിനിറ്റുനീണ്ട ഉദ്യമത്തിനൊടുവിലാണ് സേന ലാദനെ കൊലപ്പെടുത്തിയത്. ഏപ്രില്‍ 29നാണ് ലാദനെ കുടുക്കാനുള്ള സൈന്യത്തിന്റെ പദ്ധതിരേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+