Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് യാചകയുവതിയെ മാനഭംഗപ്പെടുത്തി

കോഴിക്കോട്: യാചകയുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ച മൂന്ന് പേരെ കസബ പൊലീസ് അറസ്റ്റുചെയ്തു. നഗരത്തില്‍ യാചന നടത്തുന്ന പേരാമ്പ്ര സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ബുധനാഴ്ച രാത്രിയിലാണ് മൂന്നംഗസംഘം മാനഭംഗപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബാബു(34), മാറാട് സ്വദേശി സക്കറിയ(34), മാത്തോട്ടം സ്വദേശി അബ്ദു(33)എന്നിവരാണ് അറസ്റ്റിലായത്. ഭിക്ഷ നല്‍കാമെന്ന് പറഞ്ഞ് വൈകുന്നേരെ നാലുമണിയോടെ ഇവര്‍ യുവതിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

അറസ്റ്റിലായ അബ്ദുവിന്റെ ഫറോക്കിലെ വീട്ടില്‍ കൊണ്ടുപോയാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ അര്‍ധരാത്രിയോടെ പാളയം ബസ് സ്റ്റാന്‍ഡില്‍ ഓട്ടോയില്‍ കൊണ്ടുവന്ന് തള്ളുകയായിരുന്നു.

രക്തം വാര്‍ന്ന് അവശനിലയില്‍ പാളയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് കിടക്കുകയായിരുന്ന യുവതിയെ പോലീസ് പട്രോളിങ് സംഘമാണ് ആസ്പത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതിയിപ്പോള്‍.

ചെറിയതോതില്‍ മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്ന യുവതിയുടെ മൊഴിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

രണ്ടാം പ്രതി സക്കറിയ മാറാട് ഒന്നാം കലാപക്കേസില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അബ്ദുവിനെതിരെ സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് വേറെയും കേസുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+