Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി ആക്രമണ ഭയത്തില്‍ അമേരിക്ക

വാഷിങ്ടണ്‍: യുഎസിലെ തീവണ്ടി സംവിധാനത്തിന് കനത്ത സുരക്ഷാ സംവിധാനങ്ങളും പരിശോധനകളും ഏര്‍പ്പെടുത്തി. സപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ യു.എസ്സിലെ തീവണ്ടികള്‍ ആക്രമിക്കാന്‍ അല്‍ ക്വെയ്ദയ്ക്ക് പദ്ധതി തയ്യാറാക്കിയിരുന്നെന്ന യുഎസിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണിത്.

പാളങ്ങളില്‍ തകരാറ് വരുത്തിയിട്ടുണ്ടോയെന്നാണ് പ്രധാന പരിശോധന നടത്തുന്നത്. പാളങ്ങള്‍ക്ക് സമീപം അനാധമായി കിടക്കുന്ന പൊതിക്കെട്ടുകളും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. യാത്രക്കാരെ വിഷമിപ്പിയ്ക്കാതെയുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്.

സപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ യു.എസ്സിലെ തീവണ്ടികള്‍ ആക്രമിക്കാന്‍ അല്‍ ക്വെയ്ദയ്ക്ക് പദ്ധതി തയ്യാറാക്കിയിരുന്നെന്ന യുഎസ് അവകാശപ്പെടുന്നു.

ഒസാമ ബിന്‍ ലാദന്റെ ആബട്ടാബാദിലെ വീട്ടില്‍ നിന്ന് കിട്ടിയ രേഖകളില്‍ ഇത് സംബന്ധിച്ച സൂചനകള്‍ ഉണ്ടെന്നാണ് യു എസ് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്. തീവണ്ടികള്‍ ആക്രമിയ്ക്കുന്നതിനൊപ്പം പാലങ്ങള്‍ തകര്‍ക്കുന്നതിനും പദ്ധതി ഉണ്ടായിരുന്നത്രെ. ഒരേ സമയം പല നഗരങ്ങളിലായി പല തീവണ്ടികള്‍ ബോംബ് വച്ച് തകര്‍ക്കുകയായിരുന്നത്രെ ലക്ഷ്യം. ലണ്ടനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു ആക്രണം നടന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ യു എസ് റെയില്‍വേയ്ക്ക് ഭീകര ഭീഷണി ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും സുരക്ഷാ പരിശോധനകള്‍ കൂട്ടിയിട്ടുണ്ട്.

ആദ്യം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറത്തുവിടുന്നതെന്ന് അത് കൃത്യമാകണമെന്നുറപ്പില്ലെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് മാറ്റ് ഷാന്‍ഡ്‌ലര്‍ പറഞ്ഞിരുന്നു. വിമാനത്താവളത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ കൂട്ടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+