കനിമൊഴി കുറ്റക്കാരി തന്നെ: സിബിഐ

വ്യാജരേഖ ചമച്ചതിലും ഗൂഡാലോചന നടത്തിയതിലും കനിമൊഴിക്കു പങ്കുണ്ടെന്നും രേഖകളില്ലാതെ കലൈഞ്ജര്‍ ടി.വിയുടെ എക്കൗണ്ടുകളിലേയ്ക്ക് പണം കൈമാറിയെന്നും സിബിഐ പറഞ്ഞു. ചാനല്‍ നിയന്ത്രിക്കുന്നത് കനിമൊഴിയല്ലെന്നത് അവിശ്വസനീയമാണെന്നും സിബിഐ വാദിച്ചു.
കനിമൊഴി കലൈഞ്ജര്‍ ടി.വി.യുടെ വെറുമൊരു ഓഹരിയുടമമാത്രമാണെന്ന് അഭിഭാഷകനായ രാംജേഠ്മലാനി കോടതിയില്‍ വെള്ളിയാഴ്ച വാദിച്ചിരുന്നു. അതിനെ എതിര്‍ക്കുന്നതായിരുന്നു സിബിഐയുടെ വാദം.
കലൈഞ്ജര്‍ ടിവിയില്‍ കനിമൊഴിക്ക് 20 ശതമാനം മാത്രം ഓഹരികളാണെന്നു വാദിക്കുന്നതില്‍ കാര്യമില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകാനുള്ള കനിമൊഴിയുടെ ശ്രമം ആഭ്യന്തര വകുപ്പിന്റെ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് നടക്കാതെ പോയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.
ഇടപാടില്‍ ഗൂഢാലോചന നടത്തിയതു മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജയാണെന്നു ആരോപിച്ച കനിമൊഴി തടിയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് സിബിഐ വീണ്ടും ഇവര്‍ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.
ശനിയാഴ്ച രാവിലെതന്നെ കോടതിയിലെത്തിയ കനിമൊഴി, കേസില്‍ തനിക്ക് പങ്കില്ലെന്നും നീതിക്കായി അവസാനംവരെ പോരാടുമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications