പി ശശി വീണ്ടും വക്കീല്‍ കുപ്പായമണിയുന്നു

ഏപ്രില്‍ 9ന് തിങ്കളാഴ്ച തലശ്ശേരി കോടതിയിലാണ് ശശി പ്രാക്ടീസ് തുടങ്ങുന്നത്. ഇക്കാര്യത്തില്‍ പുതുമയൊന്നുമില്ലെന്നും 1992 മുതല്‍ താന്‍ അഭിഭാഷകനാണെന്നും ശശി പറയുന്നു.
രാഷ്ട്രീയത്തിരക്കുകളില്‍പ്പെട്ടതോടെ ശശി താല്‍ക്കാലികമായി അഭിഭാഷകവൃത്തി നിര്‍ത്തിവയ്ക്കുകയായിരുന്നു.
തന്നോടൊപ്പം നിയമ ബിരുദമെടുത്ത നിരവധി പേര്‍ ഇപ്പോള്‍ അഭിഭാഷക രംഗത്ത് ശ്രദ്ധേയരാണെന്നും
പഠിച്ച തൊഴില്‍ എന്ന നിലയിലാണ് ഞാന്‍ വക്കീല്‍പണിയിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഒന്നാമത്തെ പരിഗണന രാഷ്ട്രീയത്തിന് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നുമുണ്ടായ ചില ആരോപണങ്ങളുടെ പേരില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ശശിയെ കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത്. ചികിത്സാര്‍ത്ഥമാണ് പാര്‍ട്ടി പദവിയില്‍ നിന്ന് അദ്ദേഹം മാറി നില്‍ക്കുന്നതെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.
എന്നാല്‍ പിന്നീട് പാര്‍ട്ടി നേതാക്കള്‍ത്തന്നെ ഒളിഞ്ഞും തെളിഞ്ഞും ശശിയ്‌ക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപണങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുകയും അവര്‍ സംഭവം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകഴിഞ്ഞാല്‍ ശശിയ്‌ക്കെതിരെ കൂടുതല്‍ അച്ചടക്കനടപടികള്‍ ഉണ്ടാകുമെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications