Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക പ്രക്ഷോഭം; മായാവതി വെട്ടില്‍

Farmers Stir
ദില്ലി: യമുന എക്‌സ്പ്രസ് പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അക്രമാസക്തമായിത്തീര്‍ന്ന കര്‍ഷകസമരം അലിഗഢ് അടക്കം പശ്ചിമ യു.പിയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. നോയ്ഡയിലും ആഗ്രയിലും സംഘര്‍ഷം നിലനില്‍ക്കുകയാണ്.

അക്രമവുമായി ബന്ധപ്പെട്ട് അലിഗഢില്‍ നാല്പതോളം പേര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. സംഘര്‍ഷം നടക്കുന്ന ഗ്രാമങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ അയ്യായിരത്തോളം സേനാംഗങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്.

നിരോധനാജ്ഞ ലംഘിച്ച് സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ ബി.ജെ.പി മുന്‍ അദ്ധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ രാജ്‌നാഥ് സിംഗ്, ജെ.ഡി.യു അദ്ധ്യക്ഷന്‍ ശരത് യാദവ്, എസ്.പി നേതാവും മുലായം സിംഗ് യാദവിന്റെ സഹോദരനുമായ ശിവപാല്‍ യാദവ് എന്നിവരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റുചെയ്തു. ഒരു മണിക്കൂറിനു ശേഷം നേതാക്കളെ വിട്ടയച്ചു.

പൊലീസും കര്‍ഷകരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് നാലു പേര്‍ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് ചൂടുള്ള രാഷ്ട്രീയ വിഷയമായും മാറി. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ട ഇവിടെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം മുഖ്യമന്ത്രി മായാവതിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഉയര്‍ത്തിയത്.

മായാവതിയുടെ അത്യാര്‍ത്തിയാണ് സമരത്തിന് കാരണമായതെന്നും നോയ്ഡയില്‍ നടന്ന അക്രമം അടക്കം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജ്യുഡിഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ പാര്‍ട്ടികള്‍ മായാവതി സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോഴും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി മായാവതി തയ്യാറായിട്ടില്ല.

സമരസമിതി നേതാവ് മന്‍വീര്‍സിംഗ് തെവാതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ചതിനു പിന്നാലെ സമരസമിതിയിലെ മറ്റു നാലു പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15,000 രൂപ വീതവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+