ഒടുവില്‍ അവര്‍ സദ്യയുണ്ട് പിരിഞ്ഞു

വെള്ളിയാഴ്ച നാളെ നടക്കുന്ന വോട്ടെണ്ണലില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന ശുഭപ്രതീക്ഷയും പങ്കുവച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പിരിഞ്ഞത്. വിടവാങ്ങലിന്റെ പ്രതീതിയുണ്ടായിരുന്നെങ്കിലും മന്ത്രിമാരെല്ലാം തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ശ്രീമതി, എം.എ. ബേബി, പാലോളി മുഹമ്മദ്കുട്ടി, എളമരം കരീം എന്നിവര്‍ വിഎസ് വിരുന്നിനെത്തിയില്ല. പാലോളി ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലും ബേബി സുകുമാര്‍ അഴിക്കോടിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ തൃശൂരിലും കോടിയേരി കണ്ണൂരിലുമായിരുന്നു.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അവരുടെ സ്റ്റാഫുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ സദ്യയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ മാധ്യമ ലേഖകരുടെ പട തന്നെ ഉണ്ടായിരുന്നു.
മന്ത്രിമാര്‍ക്കു മുന്നിലായി ഫൊട്ടോഗ്രഫര്‍മാര്‍ക്കു വേണ്ടി പ്രത്യേക സ്‌റ്റൈലില്‍ കൈകൂപ്പി പോസ് ചെയ്യാനും വി.എസ്. തയാറായി. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മേശയ്ക്കു ചുറ്റുമിരുന്നാണു ഭക്ഷണം കഴിച്ചത്. സൂപ്പോടെ തുടക്കം. സഹായി സുരേഷ് വി.എസിനു കറികള്‍ വിളമ്പി. മുഖ്യമന്ത്രി ആസ്വദിച്ചു കഴിച്ചുവെങ്കിലും മന്ത്രിമാരുടെ മുഖത്ത് വിടപറയലിന്റെ നേരിയ സങ്കടം പ്രകടമായിരുന്നു. ഒടുവില്‍ പായസം കൂടി ചോദിച്ചു വാങ്ങിക്കഴിച്ച ശേഷം മന്ത്രിമാരോടു യാത്ര പറഞ്ഞു വി.എസ്. ഇറങ്ങി.












Click it and Unblock the Notifications