Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ചയില്‍ കീറാമുട്ടിയാത് മാണി പാര്‍ട്ടി

തിരുവനന്തപുരം: മേയ് 17 ചൊവ്വാഴ്ച ഉമ്മന്‍ചാണ്ടിയുടെ വസതിയായ കണ്ടോന്മെന്റ് ഹൗസില്‍ കെ എം മാണിയാണ് അഴിഞ്ഞാടിയത്. തങ്ങള്‍ക്ക് മൂന്ന് മന്ത്രി സ്ഥാനം അല്ലെങ്കില്‍ രണ്ട് മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവും വേണമെന്നായിരുന്നു മാണിയുടെ നിലപാട്.

പതിവ് പോലെ മാണി പല തവണ പാര്‍ട്ടിയുടെ നേട്ടങ്ങളും തെരഞ്ഞെടുപ്പിലെ സംഭാവനയും പറഞ്ഞ് ഇടത് നെഞ്ചില്‍ കൈ വച്ച് ഇടറുന്ന ശബ്ദമുണ്ടാക്കി വികാരം പ്രകടിപ്പിച്ചു. മൂന്ന് മന്ത്രിസ്ഥാനം ഇല്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞ് ഇറങ്ങി പോകാന്‍ പല തവണ ഒരുങ്ങി. ഇതൊക്കെ മാണിയുടെ നാടകമാണെന്ന് അറിയാമെങ്കിലും കോണ്‍ഗ്രസും ചില ലീഗ് നേതാക്കളും ഇടപെട്ട് മാണിയെ മുറിയ്ക്കുള്ളില്‍ തന്നെ ഇരുത്തി.

ലീഗ് അഞ്ച് മന്ത്രിസ്ഥാനം ചോദിച്ചപ്പോഴാണ് മാണി തങ്ങളുടെ ആവശ്യം മൂന്നിലേയ്ക്ക് ഉയര്‍ത്തിയത്. രണ്ടും നല്‍കാനാവില്ലെന്നതായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ഇത് നല്‍കിയാല്‍ മന്ത്രിസഭയില്‍ ന്യൂനപക്ഷ പ്രാതിനിധ്യം കൂടും. കോണ്‍ഗ്രസില്‍ നിന്നുള്ള ന്യൂന പക്ഷ മന്ത്രിമാര്‍ ഉള്‍പ്പടെ അത് 12 ആകും. ഇതിന് കോണ്‍ഗ്രസ് തയാറായിരുന്നില്ല. ഈ പാര്‍ട്ടികളുടെ കടും പിടിത്തത്തിന് വഴങ്ങേണ്ടെന്ന് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്ത്വത്തിന്റെ നിര്‍ദ്ദേശം കേരള നേതാക്കളുടെ ആത്മവീര്യം കൂട്ടി.

അങ്ങനെയാണ് ദുഖവും വികാരവും പ്രകടിപ്പിച്ചെങ്കിലും മാണി രണ്ട് മന്ത്രിമാര്‍ മതിയെന്ന് സമ്മതിച്ചത്. ധനകാര്യം, നിയമം എന്നീ പ്രധാന വകുപ്പുകളായിരിയ്ക്കും മാണിയുടെ കേരള കോണ്‍ഗ്രസിന്.

അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന കാര്യത്തില്‍ മുസ്ലിം ലീഗ് കടുംപിടിത്തം കാണിച്ചുമില്ല.

ചെറു പാര്‍ട്ടികള്‍ക്ക് ഒരു മന്ത്രിസ്ഥാനം

കോണ്‍ഗ്രസിന് ഒമ്പത് മന്ത്രിമാരുണ്ടാവും. ലീഗിന് നാലും മാണിയ്ക്ക് രണ്ടും മറ്റ് ചെറു പാര്‍ട്ടികള്‍ക്ക് ഒന്നുമായിരിയ്ക്കും മന്ത്രിസ്ഥാനം. പ്രധാന കക്ഷികളുടെ മന്ത്രിമാര്‍ മേയ് 18 ബുധനാഴ്ച രാജ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിഞ്ജ ചെയ്യും. ചെറു പാര്‍ട്ടികളുടെ നേതാക്കന്മാരും ഈ ചടങ്ങില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യും. എല്ലാ മന്ത്രിമാരേയും ഈ ചടങ്ങില്‍ തന്നെ സത്യ പ്രതിജ്ഞ ചെയ്യിയ്ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. മന്ത്രിമാരുടെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കാനുള്ള ചര്‍ച്ചകളാണ് പ്രധാനമായും കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും നടക്കുന്നത്.

20 അംഗ മന്ത്രിസഭയായിരിക്കും ഐക്യ ജനാധിപത്യ മുന്നയണിയുടേത്. ഉമ്മന്‍ചാണ്ടി, ഘടകകക്ഷിനേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.പി.മോഹനന്‍, ടി.എം.ജേക്കബ്ബ്, കെ.ബി.ഗണേഷ്‌കുമാര്‍, ഷിബു ബേബിജോണ്‍ എന്നിവര്‍ ബുധനാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് മുമ്പാകെ സത്യപ്രതിജ്ഞചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+