മന്ത്രിപദമില്ലെങ്കില്‍ എംഎല്‍എയുമാകില്ല: മുനീര്‍

ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും നിശ്ചയിക്കുന്ന യുഡിഎഫ് യോഗം നടക്കുന്നതിനിടെയാണത്രേ മുനീര്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ചത്. തന്നെ മന്ത്രിയാക്കാതിരിക്കാന്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഗൂഡാലോചന നടക്കുന്നുവെന്നായിരുന്നു പരാതി. അങ്ങനെയൊന്നുമില്ലെന്നു കുഞ്ഞാലിക്കുട്ടി വിശദീകരിച്ചെങ്കിലും മുനീര്‍ തൃപ്തനായില്ലെന്നാണ് സൂചന.
ലീഗിന്റെ മന്ത്രിമാരില്‍ ഒരാള്‍ താനല്ലെങ്കില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവരുമെന്നായിരുന്നുവത്രേ മുനീറിന്റെ യിരുന്നു പ്രതികരണം. ഇതേ വിധത്തില്‍ മറ്റുചില നേതാക്കളോടു നേരിട്ടും മുനീര്‍ സംസാരിച്ചെന്നും സൂചനയുണ്ട്.
മന്ത്രിസഭയില്‍ ലീഗിന് നാല് മന്ത്രിസ്ഥാനമാണ് കിട്ടിയിരിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്, മഞ്ഞളാംകുഴി അലി, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരെ മന്ത്രിയാക്കാനാണ് ഏകദേശ ധാരണ. ഇതില്‍ അലിയുടെയും ഇബ്രാഹിംകുഞ്ഞിന്റെയും പേരുകള്‍ മാറിവരാന്‍ ഇടയുണ്ട്. എന്നാല്‍ സി.മൊയീന്‍കുട്ടി, അബ്ദുസ്സമദ് സമദാനി എന്നിവരെയാണ് പകരം പരിഗണിക്കുന്നത്. ഇതാണ് മുനീറിനെ ചൊടിപ്പിക്കുന്നത്.
ഐസ്‌ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കുന്ന തരത്തില്‍ ഇന്ത്യാവിഷന്‍ ചാനലില്‍ റിപ്പോര്‍ട്ടുകള്‍ വന്നത് മുനീറിന്റെ അറിവോടെയാണെന്ന വാദം ലീഗിനകത്ത് ഇപ്പോഴും ശക്തമാണ്. അതിനാല്‍ത്തന്നെ മുനീറിനെ മന്ത്രിയാക്കേണ്ടതെന്ന വാദവും ഉയരുന്നുണ്ട്.
വിജിലന്‍സ് കേസുകളും നാല് ചെക്ക് തട്ടിപ്പ് കേസുകളും നേരിടുന്ന മുനീറിനെ മന്ത്രിയാക്കുന്നതിനോടു കോണ്‍ഗ്രസിനും താല്പര്യമില്ലെന്നാണ് സൂചന. മുനീര്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ ക്രമക്കേടുകളാണ് വിജിലന്‍സ് കേസിനുകാരണം. ഇത് പ്രതിപക്ഷം ആയുധമാക്കുകയും ചെയ്യും. അതാണ് കോണ്‍ഗ്രസിന്റെ ആശങ്ക.












Click it and Unblock the Notifications