Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിപദം: കോണ്‍ഗ്രസില്‍ നിന്നും പുതുമുഖങ്ങള്‍

തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും നീക്കുപോക്കുകള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസിന് പുതിയ മന്ത്രിസഭയില്‍ പത്തുമന്ത്രിമാരെ ലഭിയ്ക്കും. ഇനി ആരെല്ലാം മന്ത്രിമാരാകണമെന്നതാണ് അടുത്ത കടമ്പ. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പിന്‍മാറിയതോടെ അദ്ദേഹം തര്‍ക്കവിഷയമാകില്ലെന്ന് വ്യക്തമായി.

മന്ത്രിമാരുടെ കരട് പട്ടിക പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി വ്യാഴാഴ്ച ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ കാണാന്‍ ദില്ലിയ്ക്ക് പോകും. ഹൈക്കമാന്റ് ഇടപെട്ടില്ലെങ്കില്‍ ഈ പട്ടികയില്‍ വ്യത്യാസമുണ്ടാകില്ല. കെ മുരളീധരനും ജി കാര്‍ത്തികേയനും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ മന്ത്രിമാരാകാനുള്ള സാധ്യതയുമില്ല. അതേസമയം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, കെ. ബാബു, വി.എസ്. ശിവകുമാര്‍. അടൂര്‍ പ്രകാശ്, സി.എന്‍. ബാലകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, വിഡി സതീശന്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ പേരുകള്‍ കേന്ദ്രീകരിച്ചാണ് അവസാനവട്ട ചര്‍ച്ചകള്‍ നടക്കുന്നത്. ഇവരില്‍ പലരും മന്ത്രിസഭയിലുണ്ടാകുമെന്ന സൂചന ശക്തമാണ്. ഇവരിലൊരാള്‍ ഒരുപക്ഷേ സ്പീക്കറായേയ്ക്കുമെന്നും സൂചനയുണ്ട്.

ഇവരില്‍ വിഡി സതീശന്‍(പറവൂര്‍), വി എ ശിവകുമാര്‍(തിരുവനന്തപുരം) , സി.എന്‍. ബാലകൃഷ്ണന്‍(വടക്കാഞ്ചേരി), കെ. ബാബു(തൃപ്പൂണിത്തുറ) തുടങ്ങിയവര്‍ക്ക് നറുക്കുവീഴുകയാണെങ്കില്‍ മന്ത്രിമാര്‍ എന്ന നിലയില്‍ പുതുമുഖങ്ങളായിരിക്കും. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നകാര്യത്തില്‍ ഗ്രൂപ്പ്, ജില്ല, സാമുദായം എന്നിവയെല്ലാം നിര്‍ണായക ഘടകമാകുമെങ്കിലും കേവലഭൂരിപക്ഷം എന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രാഗത്ഭ്യത്തിനും പാര്‍ട്ടി പ്രാധാന്യം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഏക വനിതാ എംഎല്‍എ പികെ ജയലക്ഷ്മിയെ മന്ത്രിയാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ജയലക്ഷ്മിയെ മന്ത്രിയാക്കുകയാണെങ്കില്‍ ആദ്യത്തെ ആദിവാസി വനിതാ മന്ത്രിയെന്ന വിശേഷണം അവര്‍ക്ക് സ്വന്തമാകും. അവരെ ഉള്‍പ്പെടുത്തിയ മന്ത്രിസഭയെന്ന പേര് ഈ യുഡിഎഫ് മന്ത്രിസഭയ്ക്ക് കൈവരുകയും ചെയ്യും.

എന്തായാലും കരട് ലിസ്റ്റില്‍ നിന്നും ആരൊക്കെ മന്ത്രിമാരാകണമെന്നകാര്യം ഉമ്മന്‍ചാണ്ടി എകെ ആന്റണിയും ഹൈക്കമാന്റുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ തീരുമാനമാവുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+