കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരമേറ്റു

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടു മണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയ്ക്കും മറ്റു മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആര്‍.എസ്.ഗവായി സത്യവാചകം ചൊല്ലിക്കൊടുത്തു.

രാജ്ഭവന്‍ അങ്കണത്തില്‍ കൃത്യം രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാചടങ്ങ് ആരംഭിച്ചത്. ആദ്യം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു സത്യപത്രിജ്ഞ. അതിനുശേഷം മുസ്ലീംലീഗ് നിയമസഭാ കക്ഷി നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് കെ.എം.മാണി, സോഷ്യലിസ്റ്റ് ജനത പ്രതിനിധി കെ.പി.മോഹനന്‍, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പ്രതിനിധി ടി.എം. ജേക്കബ്, കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം പ്രതിനിധി കെ.ബി.ഗണേഷ്‌കുമാര്‍, ആര്‍.എസ്.പി.ബി പ്രതിനിധി ഷിബു ബേബി എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു. ആദ്യമായി മന്ത്രിസഭയിലെത്തുന്ന ഷിബു ബേബി ജോണ്‍ മാത്രമാണ് ഇംഗ്ലിഷില്‍ സത്യപ്രതിജ്ഞ ചെയ്തത്.

നാലു തവണ മന്ത്രിയായ ഉമ്മന്‍ചാണ്ടി രണ്ടാം തവണയാണ് മുഖ്യമന്ത്രിപദമേറുന്നത്. കേരളത്തിന്റെ ഇരുപത്തിയൊന്നമത് മുഖ്യമന്ത്രിയെന്ന പദവിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് ഇതോടെ കൈവന്നിരിയ്ക്കുന്നത്.

കെ.എം. മാണി പതിമൂന്നാം തവണയും കുഞ്ഞാലിക്കുട്ടിയും ടി.എം. ജേക്കബും നാലാം തവണയും ഗണേഷ്‌കുമാര്‍ രണ്ടാം തവണയും ഷിബു ബേബി ജോണും കെ.പി. മോഹനനും ആദ്യമായിട്ടുമാണ് മന്ത്രിമാരാകുന്നത്. മന്ത്രിസ്ഥാനത്തെത്തി കെ. എം.മാണി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.

ബുധനാഴ്ച അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകള്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കു വ്യവസായവകുപ്പ ്‌ലഭിക്കും. കെ.എം. മാണിക്കു ധനവകുപ്പ് കൂടാതെ നിയമം, ഭവനനിര്‍മാണം എന്നിവ ലഭിക്കും. കെ.പി. മോഹനന് കൃഷിയും മൃഗസംരക്ഷണവും. ടി.എം. ജേക്കബിനു ഭക്ഷ്യ സിവില്‍സപ്‌ളൈസ് വകുപ്പും തുറമുഖവും ലഭിക്കും. ടൂറിസം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി എന്നിവ കെബി ഗണേഷ്‌കുമാര്‍ കൈകാര്യം ചെയ്യും. ഷിബു ബേബി ജോണാണു തൊഴില്‍മന്ത്രി.

വി.എസ്. അച്യുതാനന്ദന്‍, എം.എ.ബേബി, പി.കെ.ഗുരുദാസന്‍, എസ്. ശര്‍മ, തോമസ് ഐസക്, എം.പി.വീരേന്ദ്രകുമാര്‍ തുടങ്ങിയ നേതാക്കളും നൂറു കണിക്ക് പ്രവര്‍ത്തകരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

രാജ്ഭവന് മുന്നിലൊരുക്കിയ പ്രത്യേക പന്തലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. പന്തലിനകത്തേക്ക് കടക്കാനാകാതെ നൂറുകണക്കിന് അനുയായികള്‍ രാജ്ഭവന്റെ കവാടത്തിലും നിലകൊണ്ടിരുന്നു. ഇവിടെ ഇവര്‍ക്കായി വലിയ സ്‌ക്രീനില്‍ സത്യപ്രതിജ്ഞ തല്‍സമയം പ്രദര്‍ശിപ്പിച്ചിരുന്നു.

സത്യപ്രതിജ്ഞയ്ക്കായി ഓരോരുത്തരെയും ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പെത്തുമ്പോഴും പന്തലില്‍ തിങ്ങിനിറഞ്ഞ അണികള്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.

English summary
Senior Congress leader Oommen Chandy was today sworn in as the 21st Chief Minister of Kerala at the Raj Bhavan in Thiruvananthapuram on Wednesday, bringing back the UDF rule by a wafer thin majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X