Get Updates
Get notified of breaking news, exclusive insights, and must-see stories!

കനിയെ അറസ്റ്റുചെയ്തത് പകവീട്ടാന്‍: കരുണാനിധി

M Karunanidhi
ചെന്നൈ: ഡിഎംകെയോടും തന്റെ കുടുംബത്തോടും പകവീട്ടാനാണ് ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മകള്‍ കനിമൊഴിയെ അറസ്റ്റുചെയ്തതെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി.

കലൈഞ്ജര്‍ ടി.വിയുടെ ഓഹരി ഉടമയായി എന്നതു മാത്രമാണ് എന്റെ മകള്‍ ചെയ്ത തെറ്റ്. നിയമയുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കുന്നതെന്നെയാവുമെന്ന് ഉറപ്പുണ്ട്. കലൈഞ്ജര്‍ ടി.വിയിലെ ഓഹരി ഉടമയാവാന്‍ കനിമൊഴിയോട് നിര്‍ദ്ദേശിച്ചത് ഞാനാണ്.

ഭാര്യ ദയാലു അമ്മാള്‍ 2005 ല്‍ 100 കോടിയുടെ ഓഹരി വിറ്റതോടെയാണ് ഞാന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. തന്റെ ഉപദേശം അനുസരിച്ചതാണ് കനിമൊഴി ചെയ്ത തെറ്റ്-പാര്‍ട്ടി മുഖപത്രമായ മുരശൊലിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കരുണാനിധി പറയുന്നു പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ പരാജയം നേരിട്ടതിന്റെ ഉത്തരവാദിത്വം ഘടകകക്ഷികള്‍ക്കുമുണ്ടെന്ന് അദ്ദേഹം ലേഖനത്തില്‍ പറയുന്നുണ്ട്. ജയസാധ്യതയുള്ള സീറ്റുകള്‍ പലതും ഘടകകക്ഷികള്‍ ബലപ്രയോഗത്തിലൂടെ സ്വന്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യ വിരുദ്ധ നടപടികളും പരാജയത്തിന് കാരണമായി- അദ്ദേഹം അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+