കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വകുപ്പുവിഭജനം ചാണ്ടിയ്ക്ക് തലവേദനയാകുന്നു

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വകുപ്പു വിഭജനം വീണ്ടും കീറാമുട്ടിയാകുന്നു. മന്ത്രിസഭയുടെ ഘടനയാണു വകുപ്പ് വിഭജനം ബുദ്ധിമുട്ടിലാക്കുന്നത്. മന്ത്രിമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിലെ എ വിഭാഗത്തിനാണ് മുന്‍തൂക്കം.

അതിനാല്‍ത്തന്നെ വകുപ്പുവിഭജനത്തിലൂടെ ഐ വിഭാഗത്തോട് നീതി പുലര്‍ത്തുക എന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നിലുള്ള വെല്ലുവിളി. മുഖ്യമന്ത്രി ഉള്‍പ്പെടെ ആറു മന്ത്രിമാരാണ് എ വിഭാഗത്തിനുള്ളത്. പ്രധാനമായ ആഭ്യന്തരവകുപ്പും അവര്‍ക്കാണ്.

ഈ സാഹചര്യത്തില്‍ റവന്യൂ വേണമെന്നാണ് ഐ പക്ഷത്തിന്റെ ആവശ്യം.
എ ഗ്രൂപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ റവന്യൂമന്ത്രിയാക്കാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ അടൂര്‍ പ്രകാശിന് റവന്യൂ നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ ഭൂരിപക്ഷ സമുദായമായ ഈഴവ വിഭാഗത്തിനായിരുന്നു ധനകാര്യം. ഇത്തവണ യുഡിഎഫില്‍ ആകെ മൂന്ന് ഈഴവ എംഎല്‍എമാരേയുള്ളൂ. അതില്‍ രണ്ടുപേരെ മന്ത്രിയാക്കിയെങ്കിലും അവര്‍ക്ക് മികച്ച വകുപ്പ് കൊടുത്തില്ലെങ്കില്‍ ദോഷകരമാവുമെന്നാണ് ഐ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ അടൂര്‍ പ്രകാശിന് ആരോഗ്യം നല്‍കാനാണ് തീരുമാനം എന്നാല്‍ സമുദായം പ്രധാന ഘടകമായാല്‍ റവന്യൂ വകുപ്പ് അദ്ദേഹത്തിന് ലഭിച്ചേയ്ക്കും. അങ്ങനെയാണെങ്കില്‍ തിരുവഞ്ചൂരിന് ലഭിയ്ക്കുക ആരോഗ്യവകുപ്പായിരിക്കും.

ആര്യാടന്‍ മുഹമ്മദിന് വൈദ്യുതിവകുപ്പായിരിക്കും ലഭിയ്ക്കുക. കഴിഞ്ഞതവണ വൈദ്യുതി മികച്ച നിലയില്‍ കൈകാര്യം ചെയ്തതിനാലാണ് ആ വകുപ്പ് ഇത്തവണയും അദ്ദേഹത്തിന് നല്‍കാമെന്ന് അഭിപ്രായമുയര്‍ന്നിരിക്കുന്നത്.

ഗണേഷ് തിരിച്ചുനല്‍കിയ ടൂറിസവും സാംസ്‌കാരികവും ആയിരിക്കും എ.പി. അനില്‍കുമാറിനെന്നാണ് സൂചന. ഫിഷറീസും തുറമുഖവും ക്ഷീരവികസനവും കെ.സി. ജോസഫിന് നല്‍കാനും ആലോചനയുണ്ട്. സി.എന്‍. ബാലകൃഷ്ണന്‍ സഹകരണ മന്ത്രിയാവുമെന്നും കെ. ബാബുവിന് എക്‌സൈസ് ആയിരിക്കുമെന്നും വി.എസ്. ശിവകുമാറിന് ഗതാഗതവും ദേവസ്വവും ആയിരിക്കുമെന്നും അറിയുന്നു.

ആദിവാസി വനിത എന്ന നിലയില്‍ കേരളമന്ത്രിസഭയില്‍ ആദ്യമായെത്തുന്ന പി.കെ. ജയലക്ഷ്മിക്ക് പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം നല്‍കിയേക്കും. യുപിഎ സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് ദില്ലിയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഞായറാഴ്ച ദില്ലിയ്ക്ക്് പോകുന്നുണ്ട്.

ഈ അവസരത്തില്‍ എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയശേഷമേ വകുപ്പ് വിഭജനത്തിലും അന്തിമ തീരുമാനമെടുക്കാനിടയുള്ളുവെന്നാണ് അറിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X