ഭാര്യയുമായി അടുപ്പം; പൊലീസുകാരനെ കുത്തിക്കൊന്നു
ഇടുക്കി: ഭാര്യയുമായി അടുപ്പമുണ്ടെന്നു സംശയിക്കുന്ന പോലീസുകാരനെ യുവാവ് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് എബ്രഹാ(35)മാണു കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു വെണ്‍മണി മണിയമ്പ്രായില്‍ തോമസ് സെബാസ്റ്റിയനെ കസ്റ്റഡിയിലെടുത്തു.
തോമസിന്റെ ഭാര്യയ്ക്ക് മനോജുമായി അടുപ്പമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ കുടുംബപ്രശ്‌നം പരിഹരിക്കാന്‍ ഇവര്‍ മൂന്നുപേകും ഇടുക്കി വനിതാ സെല്ലിലെത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു മനോജ് ഒത്തുതീര്‍പ്പ് സംഭാഷണത്തിന് എത്തിയത്.
സി.ഐയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി പുറത്തിറങ്ങിയ ഉടനെ തോമസ് കൈയില്‍ കരുതിയ വിഷം കഴിച്ചശേഷം മനോജിനെ തുരുതുരെ കുത്തുകയായിരുന്നു. പിതാവിന്റെ മുന്നില്‍ വച്ചാണ് മനോജിന് കുത്തേറ്റത്.
പന്ത്രണ്ടോളം കുത്തേറ്റ മനോജിനെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച തോമസിനെ പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
മനോജ് ഇടുക്കി പാസ്‌പോര്‍ട്ട് സെല്ലില്‍ ജോലിചെയ്തിരുന്നപ്പോഴാണ്‌ത്രെ ഇവിടെ അക്ഷയ സെന്റര്‍ നടത്തിയിരുന്ന തോമസിന്റെ ഭാര്യയുമായി അടുത്തത്. ഈ പ്രശ്‌നം മേലധികാരികള്‍ അറിഞ്ഞപ്പോള്‍ മനോജിനെ എആര്‍ ക്യാമ്പിലേയ്ക്ക് മാറ്റുകയായിരുന്നു. അക്ഷയ സെന്ററില്‍ നിന്നും യുവതിയെയും മാറ്റിയിരുന്നു.
ഇക്കാര്യത്തില്‍ തോമസ് ഭാര്യയുമായിപിണങ്ങിക്കഴിയുകയായിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ വനിതാ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. മരിച്ച മനോജ് വിവാഹിതനാണ്.












Click it and Unblock the Notifications