Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനും മകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു

ശ്രീകണ്ഠപുരം: അച്ഛനും മകനും മകന്റെ സുഹൃത്തും ചേര്‍ന്ന് ബന്ധുവായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. വളക്കൈ മണക്കാട് സ്വദേശിനിയായ ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. രണ്ടുവയസുള്ളപ്പോള്‍ അമ്മ മരിച്ച കുട്ടി അച്ഛന്റെ രണ്ടാം ഭാര്യയുടെ പിതാവ് വിശ്വനാഥന്‍കുറുമാത്തൂര്‍ കുണ്ടൂലാട്ടെ വീട്ടിലാണ് താമസം.

ഈ മാസം ഏഴിന് വിശ്വാനാഥനും ഭാര്യയും പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ വിശ്വനാഥന്റെ സഹോദരീ ഭര്‍ത്താവ് മണക്കാട്ടെ മോഹനന്‍ (48), മകന്‍ മഹേഷ് (22), മഹേഷിന്റെ സുഹൃത്ത് ജോയി (35) എന്നിവരാണ് പീഡിപ്പിച്ചത്.

എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ഈ പെണ്‍കുട്ടി അപസ്മാരരോഗ ബാധിത കൂടിയാണ്. തുടര്‍ച്ചയായ ബലാത്സംഗത്തിനിടെ പെണ്‍കുട്ടി നിലത്തുവീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കൊല്ലുമെന്ന ഭീഷണിയെതുടര്‍ന്ന് പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞില്ല.

പസ്മാരത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ 25ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറഞ്ഞത്. ഡോക്ടര്‍ പെണ്‍കുട്ടിയുടെ അച്ഛനോട് വിവരം പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ ബാബു തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കി.

മൂവരുടെയും പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. . കേസന്വേഷണം ഏറ്റെടുത്ത ശ്രീകണ്ഠപുരം സിഐ സുനില്‍കുമാര്‍ പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്തു. മോഹനനും മകന്‍ മഹേഷും ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+