Get Updates
Get notified of breaking news, exclusive insights, and must-see stories!

മോണലിസയുടെ തലയോട്ടി കണ്ടെത്തി

Mona Lisa
ഫ്‌ളോറന്‍സ്: ലിയാനഡോ ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസ് ചിത്രമായ മൊണാലിസ വരയ്ക്കാനായി പോസ് ചെയ്ത മോഡലിന്റെ തലയോട്ടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലെ ഫ്‌ളോറന്‍സ് നഗരത്തില്‍ നിന്നുമാണ് 500 വര്‍ഷം പഴക്കമുള്ള തലയോട്ടി ഗവേഷകര്‍ കണ്ടെത്തിയത്. ഈ മാസമാദ്യമാണ് ഇവിടെ ഉദ്ഖനനം ആരംഭിച്ചത്.

ധനികനായ വ്യാപാരി ഫ്രാന്‍സെസ്‌കോയുടെ ഭാര്യ ലിസ ഗെര്‍ദിനിയാണു മൊണാലിസ വരയ്ക്കാന്‍ പോസ് ചെയ്തതെന്നാണ് കരുതപ്പെടുന്നത്. 1542 ജൂലൈയില്‍ 63ാം വയസിലാണ് ഇവര്‍ മരിച്ചത്. കണ്ടെടുത്ത തലയോടും അസ്ഥികളും തകര്‍ന്ന നിലയിലാണെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബൊലോഗ്‌ന യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഗിയോര്‍ഗിയോ ഗ്രൂപ്പിനി പറഞ്ഞു.

ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നു സന്യാസം സ്വീകരിച്ച ഇവരുടെ മൃതദേഹം സെയ്ന്റ് ഒര്‍സോല കോണ്‍വെന്റിലാണ് അടക്കിയത്. തലയോട്ടിയുടെ രൂപം കമ്പ്യൂട്ടറില്‍ പുനസൃഷ്ടിച്ച് മോണോലിസയുമായി ഒത്തുനോക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. അഞ്ച് നൂറ്റാണ്ടായി തുടരുന്ന രഹസ്യം ഇതിലൂടെ പുറത്തുകൊണ്ടുവരാമെന്ന് അവര്‍ വിശ്വസിയ്ക്കുന്നു.

ഫ്‌ളോറന്‍സിലെ സന്റിസിമ പള്ളിയുടെ സെമിത്തേരിയില്‍ അടക്കിയ ലിസ ഗെര്‍ദിനിയുടെ രണ്ട് മക്കളുടെ ഡിഎന്‍എ സാമ്പിളെടുത്ത് ലഭിച്ച അസ്ഥിക്കൂടവുമായി താരതമ്യം നടത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്ന മോണോലിസയുടെ മോഡല്‍ ആരെന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടിയില്‍ തന്നെ തര്‍ക്കമുണ്ട്. ലിസ ഗെര്‍ദിനിയാണെന്ന് മോഡലെന്ന് കുറെപ്പേര്‍ വിശ്വസിയ്ക്കുമ്പോള്‍ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രം പലമുഖങ്ങളുടെയും മിശ്രണമാണെന്ന് മറ്റുചിലര്‍ പറയുന്നു.

ഫ്രാന്‍സിലെ ല്യൂവര്‍ മ്യൂസിയത്തില്‍ ബുള്ളറ്റ് പ്രൂഫ് ചില്ലുജാലകത്തിലാണ് മോണലിസ ഇപ്പോള്‍ സൂക്ഷിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+