ഇന്ദുവിനെ കൊലപ്പെടുത്തിയതെന്ന് ജോത്സ്യന്
തിരുവനന്തപുരം: തീവണ്ടി യാത്രക്കിടെ ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിയ്ക്കുന്നു. ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെങ്കിലും സഹയാത്രികനും അധ്യാപകനുമായ സുഭാഷ് ഇന്ദുവിനെ കൊലപ്പെടുത്തില്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
വിവിധ അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യലിലും സുഭാഷിന്റെ മൊഴിയില്‍ വലിയ വ്യത്യാസമില്ല. ഇന്ദുവിനെ സ്നേഹിക്കുകയും ഒരുമിച്ചു താമസിക്കുകയും ചെയ്തെന്നല്ലാതെ കൊലപ്പെടുത്തിയിട്ടില്ലെന്നാണു സുഭാഷ് വെളിപ്പെടുത്തിയത്.
അതേ സമയം ഇത് വിശ്വസിയ്ക്കാന്‍ ഇന്ദുവിന്റെ മാതാപിതാക്കള്‍ തയാറായിട്ടില്ല. എന്നാല്‍ ജോത്സ്യന്മാരില് നിന്ന് ലഭിയ്ക്കുന്ന ഉപദേശമനുസരിച്ചാണ് ഇന്ദുവിന്റെ മാതാപിതാക്കള്‍ ഇത് കൊലപാതകമെന്ന് വിശ്വസിയ്ക്കുന്നതെന്ന് സൂചനകളുണ്ട്. ഇത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു.
ഇന്ദുവും സുഭാഷുമായുള്ള അടുപ്പം വീട്ടുകാരറിഞ്ഞിരുന്നില്ല. ഇതറിഞ്ഞപ്പോള്‍ സുഭാഷ്തന്നെ കൊലപാതകിയെന്നു മാതാപിതാക്കള്‍ കരുതി. ജ്യോത്സ്യന്മാരുടെ പ്രവചനവും സുഭാഷിനെതിരെ നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചു. ഇന്ദുവിന്റെ മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയത സന്ദേശങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ഇന്ദു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ഇതും സൂചിപ്പിയ്ക്കുന്നത്. ബാല്യകാലസുഹൃത്തും പ്രതിശ്രുതവരനുമായ അഭിഷേകിനെയും കാമുകന് സുഭാഷിനെയും ഒഴിവാക്കാനാവാത്ത മാനസികസംഘര്‍ഷം ഇന്ദു നേരിട്ടിരുന്നുവെന്നാണ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. സുഭാഷ് സ്വമേധയാ സമ്മതിച്ച പോളിഗ്രാഫ് പരിശോധനയുടെ ഫലവും ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ചാലേ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകുവെന്നും അറിയുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications