മന്ത്രിസ്ഥാനം ചര്‍ച്ച എങ്ങുമെത്തിയില്ല
തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണി നടത്തിയ മാരത്തോണ്‍ ചര്‍ച്ചയില്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ആര് വേണമെന്ന തീരുമാനം മാത്രമേ ഉണ്ടായുള്ളു. ലീഗിന്റേയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റേയും മന്ത്രിസ്ഥാന ആവശ്യത്തില്‍ തീരുമാനം ഒന്നും എടുക്കാനായില്ല. മന്ത്രിസ്ഥാന പ്രശ്നം ജൂണ്‍ 22 ന് വീണ്ടും ചര്‍ച്ച നടത്തി തീരുമാനിയ്ക്കും.
ജി കാര്‍ത്തികേയനായിരിയ്ക്കും ഐക്യജനാധിപത്യ മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
ആദ്യം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.പി. തങ്കച്ചന്‍ എന്നിവര്‍ പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചര്‍ച്ച നടത്തി. ഒരു മന്ത്രിസ്ഥാനം കൂടി വേണണെന്ന ലീഗ് തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ അവര്‍ തയാറായില്ല. ഉച്ചതിരിഞ്ഞ് മാണിയുമായും ഐക്യമുന്നണി നേതാക്കള്‍ ചര്‍ച്ച നടത്തി. ലീഗിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ തങ്ങള്‍ക്കും മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ നിന്ന് മാണിയും പിന്നാക്കം പോയില്ല.
ഇനിയും മന്ത്രിമാരെ നല്‍കിയാല്‍ മന്ത്രിസഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യം കൂടുമെന്ന പ്രശ്നമാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിച്ചത്.
ലീഗിന് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ്, കേരള കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ എന്ന വാഗ്ദാനം കോണ്‍ഗ്രസ് വീണ്ടും പറഞ്ഞു. പക്ഷേ നിലപാടില്‍ വ്യത്യാസം വരുത്താന്‍ ലീഗ് തയ്യാറായില്ല. ഈചര്‍ച്ചകള്‍ എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനത്തില്‍ തീരുമാനം എടുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനവുമായി. അങ്ങനെയാണ് കാര്‍ത്തികേയനെ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. പി സി ജോര്‍ജ്ജിന്റെ സ്പീക്കര്‍ മോഹമാണ് ഇതോടെ തകര്‍ന്നത്. ഇനി ജോര്‍ജ്ജിന്റെ കളികള്‍ക്കായി കാത്തിരിയ്ക്കാം.












Click it and Unblock the Notifications