ഹസാരെ ഏകദിന ഉപവാസസമരം നടത്തും

ഹസാരെ ഉപവസിക്കുന്ന ദിവസം രാജ്യമാകെ ഉപവാസസമരം നടത്താന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തീരുമാനമെടുത്തിട്ടുണ്ട്.കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് ലോക്പാല്‍ ബില്‍ ചര്‍ച്ചായോഗങ്ങളില്‍നിന്ന് പൊതുസമൂഹപ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിരാഹാരസമരം നടത്തിയ രാംദേവ് എന്ന വ്യക്തിയല്ല, അദ്ദേഹം ഉന്നയിക്കുന്ന ആശയങ്ങള്‍ക്കാണ് തന്റെ പിന്തുണയെന്ന് ഹസാരെ പറഞ്ഞു. കൂടാതെ രാംദേവിന്റെ ചില കാര്യങ്ങളില്‍ വിയോജിപ്പുള്ളതിനാല്‍ അവ പരിഹരിച്ചശേഷം മാത്രമേ ഒന്നിച്ച് സമരം നടത്തുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിവിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹസാരെ ആവശ്യപ്പെട്ടു.
രാംലീലാ മൈതാനിയില്‍ അര്‍ധരാത്രി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് ശരിയായില്ല. ബ്രിട്ടീഷുകാര്‍ ജാലിയന്‍ വാലാബാഗില്‍ നടത്തിയ കൂട്ടക്കൊലയും ഇതുംതമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? 1975ലെ അടിയന്തരാവസ്ഥയെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്-ഹസാരെ പറഞ്ഞു.
രാംദേവിന്റെ സമരത്തിനെതിരെ അര്‍ദ്ധരാത്രയില്‍ നടപടിയെടുത്ത കേന്ദ്രസര്‍ക്കാര്‍ ഹസാരെയുടെ സമരത്തോട് എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് കണ്ടുതന്നെ അറിയണം. രാംദേവ് സംഭവത്തില്‍ കോണ്‍ഗ്രസ് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഹസാരെയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമായിരിക്കും നേരത്തേ തന്നെ രാഷ്ട്രീയകക്ഷികളെ അകറ്റിനിര്‍ത്തി അഴിമതിയ്‌ക്കെതിരെ സമരം നടത്തി വന്‍ജനപിന്തുണ നേടിയയാളാണ് ഹസാരെ. അതിനാല്‍ത്തന്നെ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് രണ്ടുവട്ടം ചിന്തിയ്ക്കും. മാത്രവുമല്ല ഒറ്റദിന സമരമായതിനാല്‍ സര്‍ക്കാറിന് ഹസാരെയുടെ സമരത്തെക്കുറിച്ച് കൂടുതല്‍ പേടിയുണ്ടാകാനുമിടയില്ല.












Click it and Unblock the Notifications