മുംബൈയില്‍ നിന്നും ബാഗ്ലൂരിലേയ്ക്ക സുഖയാത്ര
മുംബൈ: മുംബൈയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് ഇനി സുഖയാത്ര. എംഎസ്ആര്‍ടിസി(മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) മുംബൈ-ബാംഗ്ലൂര്‍ റൂട്ടില്‍ സെമി-സ്ലീപ്പര്‍ എസി വോള്‍വോ ബസ് സര്‍വ്വീസ് തുടങ്ങി. ജൂണ്‍ ആറിന് തിങ്കളാഴ്ചയാണ് ആദ്യത്തെ സര്‍വ്വീസ് നടന്നത്.
മുംബൈയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് റോഡുമാര്‍ഗമുള്ള യാത്ര സുഖകരമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് സെമി സ്ലീപ്പര്‍ വോള്‍വോ സര്‍വ്വീസ് തുടങ്ങിയതെന്ന് എംഎസ്ആര്‍ടിസി വക്താവ് അറിയിച്ചു. 41 സീറ്റുകളുള്ള വോള്‍വോ ബസ്സുകള്‍ മുംബൈ സെന്‍ട്രലിലില്‍ നിന്നും വൈകീട്ട് 4മണിയ്ക്ക് യാത്രതിരിക്കും.
പിറ്റേന്ന് കാലത്ത് പത്തുമണിയോടെ ബസ് ബാംഗ്ലൂരില്‍ എത്തും. സ്വര്‍ഗേറ്റ്(പുനെ), സതാര, കോലാപൂര്‍, ബെല്‍ഗാവ്, ഹുബ്ലി, ഹവേരി, ഹരിഹര്‍, ദാവന്‍ഗിരി, തുംകൂര്‍ വഴിയാണ് ബസ് ബാംഗ്ലൂരിലെത്തുക. തിരികെ അതേദിവസം രാത്രി ഏഴ് മണിയ്ക്കാണ് ബസ് ബാംഗ്ലൂരില്‍ നിന്നും യാത്രപുറപ്പെടുക.
പിറ്റേന്നാള്‍ ഉച്ചയ്ക്ക് ഒരുമണിയോടെ മുംബൈ സെന്‍ട്രലില്‍ എത്തും. ബസില്‍ യാത്രചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് 1400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ബസ്സില്‍ സൗജന്യ കുടിവെള്ളവും പുതപ്പുകളും നല്‍കുമെന്നും എംഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
130 ഡിഗ്രി പുറകോട്ട് ചരിക്കാന്‍ കഴിയുന്ന സീറ്റുകളായതിനാല്‍ യാത്രക്കാര്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുമെന്നും സാധാരണ സെമിസ്ലീപ്പര്‍ യാത്രയ്ക്കുശേഷമുണ്ടാകുന്ന നടുവേദനയെന്ന പ്രശ്‌നം ഉണ്ടാകില്ലെന്നും എംഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ദീപക് കപൂര്‍ പറയുന്നു. പത്തുഡിഗ്രികൂടി കൂട്ടി 140 ഡിഗ്രിവരെ സീറ്റുകള്‍ ചരിക്കാന്‍ പറ്റുന്നവയാക്കി മാറ്റാന്‍ കോപ്പര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബസില്‍ യാത്രചെയ്യാന്‍ കൂടുതല്‍ ആളുകള്‍ വരുകയാണെങ്കില്‍ ഇപ്പോള്‍ യാത്രക്കാടി ഈടാക്കുന്ന 1400 രൂപയില്‍ കുറവുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈയില്‍ നിന്നും ഗോവയിലേയ്ക്കും ഇത്തരത്തിലുള്ള ബസ്സുകള്‍ ഓടിക്കാനുള്ള പദ്ധതിയിലാണ് എംഎസ്ആര്‍ടിസി.












Click it and Unblock the Notifications